- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ യുവതിക്കുനേരെ പീഡനശ്രമം; പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു; പീഡനശ്രമം യുവതി ഉറങ്ങുമ്പോൾ; പ്രതിയെ കോടതി റിമാൻഡ് ചെയ്തു
മുംബൈ: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിലായി.സബാൻ ഹംസ എന്ന മുപ്പത്തിയൊന്നുകാരനാണ വിമാനത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബംഗലുരു-മുംബൈ ഫ്‌ളൈറ്റിൽ ഈ മാസം 27നായിരുന്നു സംഭവം.പുലർച്ചെയോടെ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പീഡനശ്രമം.സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്ത് ഇയാൾ സ്പർശിക്കുകയായിരുന്നു.യുവതി ഞെട്ടിയുണർന്നപ്പോൾ കണ്ടത് ഇയാൾ തന്റെ ശരീരത്തിലേക്ക് ചേർന്ന് നിന്ന് സ്വയംഭോഗം ചെയ്യുന്നതാണ്. ഭയന്നു പോയ യുവതി ഉച്ചത്തിൽ ബഹളമുണ്ടാക്കിയതോടെ വിമാനജീവനക്കാരും മറ്റ് യാത്രക്കാരും ഓടിയെത്തി.വിമാനജീവനക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ സ്വന്തം വസ്ത്രം ശരിയാക്കാനുള്ള വെപ്രാളത്തിലായിരുന്നു. എന്തായാലും പീഡനവീരനെ വിമാനജീവനക്കാർ ചെറുതായൊന്നു പെരുമാറി.അതുമാത്രമല്ല വിമാനം ലാൻഡ് ചെയ്തപ്പോൾ ജീവനക്കാർ ഇയാളെ പിടിച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ ഏൽപിക്കുകയും ചെയ്തു. ഇയാളെ പിന്നീട് എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത
മുംബൈ: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിലായി.സബാൻ ഹംസ എന്ന മുപ്പത്തിയൊന്നുകാരനാണ വിമാനത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ബംഗലുരു-മുംബൈ ഫ്‌ളൈറ്റിൽ ഈ മാസം 27നായിരുന്നു സംഭവം.പുലർച്ചെയോടെ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പീഡനശ്രമം.സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്ത് ഇയാൾ സ്പർശിക്കുകയായിരുന്നു.യുവതി ഞെട്ടിയുണർന്നപ്പോൾ കണ്ടത് ഇയാൾ തന്റെ ശരീരത്തിലേക്ക് ചേർന്ന് നിന്ന് സ്വയംഭോഗം ചെയ്യുന്നതാണ്.
ഭയന്നു പോയ യുവതി ഉച്ചത്തിൽ ബഹളമുണ്ടാക്കിയതോടെ വിമാനജീവനക്കാരും മറ്റ് യാത്രക്കാരും ഓടിയെത്തി.വിമാനജീവനക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ സ്വന്തം വസ്ത്രം ശരിയാക്കാനുള്ള വെപ്രാളത്തിലായിരുന്നു.
എന്തായാലും പീഡനവീരനെ വിമാനജീവനക്കാർ ചെറുതായൊന്നു പെരുമാറി.അതുമാത്രമല്ല വിമാനം ലാൻഡ് ചെയ്തപ്പോൾ ജീവനക്കാർ ഇയാളെ പിടിച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ ഏൽപിക്കുകയും ചെയ്തു.
ഇയാളെ പിന്നീട് എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വിമാന ജീവനക്കാരും യുവതിയും നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.