- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമർത്യ സെന്നിന് ശേഷം ഹാർവാർഡിൽ പ്രൊഫസറാകുന്ന ആദ്യ ഇന്ത്യാക്കാരി; അമേരിക്കൻ റിസർവ്വ് ബാങ്കിന്റെ ഉപദേശക സമിതി അംഗം; പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവായി എത്തുന്ന ഗീതാ ഗോപിനാഥ് കേരളത്തിന്റെ മുഖച്ഛായ മാറ്റുമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രൊഫ. ഗീതാ ഗോപിനാഥിനെ നിയമിച്ചു. ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായണ്. 2010ൽ 38ാം വയസ്സിലാണ് ഹാർവാർഡിൽ ഗീത സ്ഥിരം പ്രൊഫസറായത്. നോബൽ സമ്മാനജേതാവായ അമർത്യസെന്നിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഈ സർക്കാരിന്റെ കാലാവധിവരെ നിലനിൽക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തിക സൃഷ്ടിച്ചാണ് നിയമനം. നിയമ, ശാസ്ത്ര, മാദ്ധ്യമ ഉപദേഷ്ടാക്കളുടെ നിയമനത്തിനു പിന്നാലെയാണു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ പ്രതിഫലമില്ലാതെയാണു നിയമനം. ഹാർവഡ് സർവകലാശാലയിൽ തുടർന്നുകൊണ്ടു തന്നെയായിരിക്കും ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവിന്റെ ജോലി നിർവഹിക്കുക. അഭിപ്രായം തുറന്നു പറയുന്ന സാമ്പത്തിക ശാസ്ത്രജ്ഞയായാണ് ഗീതാ ഗോപിനാഥിനെ വിലയിരുത്തുന്നത്. കേരളത്തിന്റെ വികസന യാത്രയിൽ സജീവ പങ്ക് വഹിച്ചിട്ടുമുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ എമർജിങ് കേരളയിലും മറ്റും സജീവസാന്നിധ്യമായിരുന്നു ഗീതാ ഗോപിനാഥ്. വ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രൊഫ. ഗീതാ ഗോപിനാഥിനെ നിയമിച്ചു. ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായണ്. 2010ൽ 38ാം വയസ്സിലാണ് ഹാർവാർഡിൽ ഗീത സ്ഥിരം പ്രൊഫസറായത്. നോബൽ സമ്മാനജേതാവായ അമർത്യസെന്നിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്.
ഈ സർക്കാരിന്റെ കാലാവധിവരെ നിലനിൽക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തിക സൃഷ്ടിച്ചാണ് നിയമനം. നിയമ, ശാസ്ത്ര, മാദ്ധ്യമ ഉപദേഷ്ടാക്കളുടെ നിയമനത്തിനു പിന്നാലെയാണു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ പ്രതിഫലമില്ലാതെയാണു നിയമനം. ഹാർവഡ് സർവകലാശാലയിൽ തുടർന്നുകൊണ്ടു തന്നെയായിരിക്കും ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവിന്റെ ജോലി നിർവഹിക്കുക. അഭിപ്രായം തുറന്നു പറയുന്ന സാമ്പത്തിക ശാസ്ത്രജ്ഞയായാണ് ഗീതാ ഗോപിനാഥിനെ വിലയിരുത്തുന്നത്. കേരളത്തിന്റെ വികസന യാത്രയിൽ സജീവ പങ്ക് വഹിച്ചിട്ടുമുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ എമർജിങ് കേരളയിലും മറ്റും സജീവസാന്നിധ്യമായിരുന്നു ഗീതാ ഗോപിനാഥ്.
വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഗീതാ ഗോപിനാഥ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പണപ്പെരുപ്പവും മറ്റും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള ഗീതയുടെ സാമ്പത്തിക തന്ത്രങ്ങൾ ആഗോള തലത്തിൽ നിന്ന് ശ്രദ്ധിക്കപ്പെട്ടു. വില നിർണ്ണയത്തിനുള്ള മാർഗ്ഗങ്ങളും വിപണി വികസനത്തിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിലും പ്രത്യേക താൽപ്പര്യമെടുത്തിട്ടുണ്ട്. മ
കണ്ണൂർ മയ്യിൽ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് ഗീത ഗോപിനാഥ്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദം നേടിയ ഗീത ഗോപിനാഥ് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഡൽഹി ലേഡി ശ്രീറാം കോളേജിലായിരുന്നു ബിരുദ പഠനം. 1990-91 കാലഘട്ടത്തിൽ നവ ഉദാരവൽക്കരണ നയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയയുടെ സാമ്പത്തിക വിഷയങ്ങളിലും ഗീതാ ഗോപിനാഥ് ജനപക്ഷത്ത് നിന്ന് അഭിപ്രായം പറഞ്ഞു.
റിസർവ്വ് ബാങ്ക് ഗവർണ്ണർ സ്ഥാനത്ത് നിന്ന് രഘുറാം രാജിനെ മാറ്റാനായി നടന്ന കള്ളക്കളികൾക്കെതിരെ പ്രതികരിച്ചവരിൽ ഗീതാ ഗോപീനാഥും ഉണ്ടായിരുന്നു. രഘുറാം രാജനെ നിലനിർത്താൻ ആഞ്ഞുശ്രമിക്കേണ്ടതിനു പകരം പോകാൻ അനുവദിക്കുന്ന സർക്കാർ നിലപാട് തീർത്തും നിരാശപ്പെടുത്തുന്നതാണെന്നു ഹാർവാർഡ് സർവകലാശാലയിലെ പ്രഫ. ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഇങ്ങനെ അഭിപ്രായം തുറന്ന് പറയുന്ന വ്യക്തിയാണ് ഗീതാ ഗോപിനാഥ്. സാമ്പത്തിക ശാസ്ത്രത്തിലെ മാറ്റങ്ങളെ അടുത്തു നിന്ന് നോക്കി കാണുന്ന വ്യക്തി കൂടിയാണ് അവർ. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ ഗീതാ ഗോപിനാഥിന്റെ ഇടപെടൽ നിർണ്ണായകമാകും. രാഷ്ട്രീയ നിയമനത്തിന് അപ്പുറമുള്ള തീരുമാനമാണ് ഇക്കാര്യത്തിൽ പിണറായി കൈക്കൊണ്ടത്.
ഹാർവാർഡിൽ ചേരും മുമ്പ് ഷിക്കാഗോ സർവകലാശാലയിലെ ഗ്രാഡ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു . ഗ്രീസിലും ഐസ്ലൻഡിലും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ഗീത നടത്തിയ ഗവേഷണങ്ങൾ ശ്രദ്ധേയമായിരുന്നു. ഫെഡറൽ റിസർവ് ബാങ്കിന്റെ സാമ്പത്തിക ഉപദേശകസമിതിയിൽ അംഗമാണ് ഇവർ. ജി.20 സംബന്ധിച്ച വിഷയങ്ങളിൽ ഇന്ത്യൻ ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതി അംഗവുമാണ്. സിയാറ്റിലിലെ വാഷിങ്ടൺ സർവകലാശാലയിലാണ് ഗീത ഉന്നതവിദ്യാഭ്യാസം നേടിയത്. അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥിതിയും സ്ഥൂല സാമ്പത്തികശാസ്ത്രവും' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണം ഏറെ ശ്രദ്ധ നേടി.
മൈസൂരിൽ ബിസിനസ്സുകാരനായിരുന്നു ഗീതയുടെ അച്ഛൻ ടിവി ഗോപിനാഥ്. മൈസൂരിലായിരുന്നു ഗീതയുടെ കുടുംബം. സഹപാഠിയായിരുന്ന ഇഖ്ബാൽ ദാലിവാൾ ആണ് ഭർത്താവ്. മസാഞ്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അബ്ദുൾ ലതീഫ് ജമീൽ പ്രോവർട്ടി ആക്ഷൻ ക്ലബിന്റെ ഡയറക്ടറാണ് ഇദ്ദേഹം. ഭർത്താവിനും മകനുമൊത്തി മസാഞ്ചുസൈറ്റ്‌സിലാണ് ഗീതാ ഗോപിനാഥിന്റെ താമസം. 2011ൽ ലോക സാമ്പത്തിക ഫോറം യംഗ് ഗ്ലോബൽ ലീഡറായി തെരഞ്ഞെടുത്തിരുന്നു.
ഒട്ടേറെ സാമ്പത്തികശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിഗവുമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും. നിരവിധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.