രാഷ്ട്രീയ സാമുദായിക ചട്ടകൂടുകൾക്ക് അതീതമായി ആഗോളപ്രവാസി കൂട്ടായ്മയായി 9രാജ്യങ്ങളിലും നാട്ടിൽ എല്ലാ ജിലയിലും പ്രവർത്തിക്കുന്ന രെജിസ്റ്റർ ചെയ്തപ്രവാസി ക്ഷേമ സൊസൈറ്റിയായ ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷൻ (GKPAKTM/TC/118/2018) ന്റെ കുവൈത്ത് ചാപ്റ്റർ, അതിന്റെ വാർഷികാഘോഷത്തോട്അനുബന്ധിച്ചുള്ള സാംസ്‌കാരിക യോഗവും ഗായകൻ സൂരജിന്റെ ഗസലും വിസ്മയയുടെ മെഗാഷോയും സംഗീത വിരുന്നും ഏപ്രിൽ 27നു നടക്കും.

രാവിലെ 10മണിക്ക് ആരംഭിക്കുന്ന പൊതുയോഗം,ഉച്ചക്ക് 12 മണി മുതൽ നടക്കുന്ന കലാമത്സരങ്ങൾ എന്നിവയടക്കം അബ്ബാസ്സിയയുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറുന്നു. കുവൈത്തിലെവിവിധ ഏരിയകളിൽ നിന്നും വാഹന ഗതാഗതസൗകര്യം ഉണ്ടായിരിക്കും.

ഏപ്രിൽ 27നു വൈകീട്ട് 6 മണിക്ക് അബ്ബാസ്സിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ GKPAയുടെ കേരളത്തിലെ സൊസൈറ്റി സ്റ്റേറ്റ് പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി,സ്റ്റേറ്റ് ജെനറൽ സെക്രട്ടറി ഡോ: എസ് സോമൻ എന്നിവർ പങ്കെടുക്കുന്നസാംസ്‌കാരിക സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും സവിനയം സ്വാഗതംചെയ്യുന്നു

ഏപ്രിൽ 27നു അബ്ബാസ്സിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന ഗ്ലോബൽ കേരളപ്രവാസി അസ്സോസ്സിയേഷന്റെ (GKPA) വാർഷികാഘോഷ പരിപാടികൾക്കൊപ്പം നോർക്ക/ക്ഷേമനിധി രെജിസ്‌റ്റ്രെഷൻ എടുക്കാൻ രാവിലെ 10മുതൽ രാത്രി 10വരെ പ്രത്യേകംകൗണ്ടറുകൾ /വളണ്ടിയർമ്മാർ ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിക്കുന്നു.

പുതുതായ് നോർക്ക/ക്ഷേമനിധി രെജിസ്‌റ്റ്രെഷൻ ആവശ്യമുള്ളവർ 3 കോപ്പി വീതംഫോട്ടോ/പാസ്സ്‌പൊർട്ട് /നിലവിലെ 4 മാസമെങ്കിലും കാലാവധിയുള്ള വിസ അടിച്ചപേജ്/സിവിൽ ഐഡി കോപ്പികൾ കൊണ്ടുവരണം എന്ന് അറിയിക്കുന്നു.