ർണ്ണാഭമായ ചടങ്ങുകളോടെ, ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷന്റെ കുവൈത്ത് ചാപ്ടർഒന്നാം വാർഷികം ഏപ്രിൽ 27 നു യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചു. ആഗോളസംഘടനയായ GKPA യുടെ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജനെറൽ സെക്രട്ടറിഡോ: എസ് സോമൻ എന്നിവരുടെ സാന്നിധ്യത്തിൽ , രാവിലെ 10 മണിക്ക് ആരംഭിച്ച വാർഷികപൊതുയോഗം 2018-19 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശേഷം വൈകിട്ട് 5 മണിവരെവിവിധ തരം കാല മത്സരങ്ങളും പരിപാടികളും അരങ്ങേറി. കുവൈറ്റ് ചാപ്റ്റർപ്രസിഡണ്ടും ഗ്ലോബൽ ചെയർമാനും ആയ മുബാറക്ക് കാമ്പ്രത്ത് ന്റെ അധ്യക്ഷതയിൽവൈകിട്ട് 6 മണിക്ക് ആരംഭിച്ച സാംസ്‌കാരിക സമ്മേളനം ജനറൽ സെക്രട്ടറി റെജിചിറയത്ത് പങ്കെടുത്തവരെ സ്വാഗതം ചെയ്തു , തുടർന്ന് ഇന്ത്യൻ എംബസി സെക്കന്റ്
സെക്രട്ടറി പി പി നാരായണൻ നിലവിളക്ക് കൊളുത്തി സാംസ്‌കാരിക സമ്മേളനംഉത്ഘാടനം ചെയ്തു.

പൊതുമാപ്പ് സേവനരംഗത്ത് GKPAയുടെ പ്രവർത്തനത്തെ അദ്ദേഹംഅനുമോദിക്കുകയും വ്യത്യസ്തമായ ഐക്യസന്ദേശവുമായ വന്ന ഈ കൂട്ടായ്മയ്ക്ക്അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ വെസ്റ്റേൺ യൂണിയൻപ്രതിനിധി ദിനു യുടെ പ്രഥമ സുവനീർ പ്രകാശനം ചെയ്തു.സാമൂഹിക സേവനരംഗത്തെ സംഭാവനകൾക്ക് KKMA മാഗ്‌നറ്റ് ടീം ലീഡർമാരായ സലിംകൊമ്മേരി, ബഷീർ ഉദിനൂർ എന്നിവരെ ആദരിച്ചു. GKPA യുടെ രക്ഷാധികാരി ബാബുജിബത്തേരി മുഖ്യപ്രഭാഷണം നടത്തി.

ലോക കേരള സഭാംഗങ്ങളും സാമൂഹികപ്രവർത്തകരുമായസാം പൈനുംമൂട് , ബാബു ഫ്രാൻസിസ്‌കോ , സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി,ജെനെറൽ സെക്രട്ടറി ഡോ: എസ് സോമൻ , നിയുക്ത പ്രസിഡന്റ് പ്രേംസൻ കായംകുളം , വൈസ്പ്രസിഡന്റ് സെബാസ്റ്റ്യൻ വതുകാടൻ , വനിതാ പ്രസിഡന്റ് ശോഭ നായർ, കോർ അംഗം സൂസന്മാത്യു , ട്രഷറർ അനിൽ ആനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രാസ്‌ക് പ്രസിഡണ്ട്ബിജു കടവി , കേരള അസോസിയേഷൻ ഭാരവാഹി മണിക്കുട്ടൻ, സാമൂ ഹ്യ പ്രവർത്തകൻ അഷ്റഫ്(KMCC) തുടങ്ങിയവടക്കം വിവിധ കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖർസന്നിഹിതരായിരുന്നു പ്രോഗ്രാം കൺവീനർ എം കെ പ്രസന്നൻ നന്ദി അർപ്പിച്ചു.

ശേഷം മത്സര വിജയികൾക്ക് സമ്മാനദാനവും യുടെ മെമ്പർഷിപ്പ് വിതരണോ ൽഘാടനവുംവിസ്മയയുടെ മെഗാഷോയും അരങ്ങേറി.