വളരെ സ്‌നേഹോഷ്മളമായ അന്തരീക്ഷത്തിൽ, കൃത്യമായ എല്ലാ തയ്യാറെടുപ്പുകളോടും കൂടെ ഇന്ന് കുവൈത്ത് ചാപ്റ്റർ മഹബൂള ഏരിയ ഇഫ്താർ സംഘടിപ്പിച്ചു. തതവസരത്തിൽ ആത്മഹത്യ ചെയ്ത കൊല്ലം ഐക്കരക്കോണം സ്വദേശി സുഗതന്റെ പൂർത്തിയാകാത്ത വർക്ക്ഷോപ്പ് നിർമ്മാണം ആഗോള തലത്തിൽ പ്രവാസികളുടെ പിന്തുണയോടെ പൂർത്തിയാക്കാൻ ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷൻ നാട്ടിലെ രെജിസ്റ്റർ ചെയ്ത സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ധനസമാഹരണത്തിന്റെ കുവൈത്ത് ചാപ്റ്റർ വിഭാഗം ഉത്ഘാടന കർമ്മം മഹബൂളയിൽ ചേർന്ന ഇഫ്താർ വിരുന്നിനോടനുബന്ധിച്ച് കോർ ചെയർമാൻ മുബാറക്ക് കാമ്പ്രത്ത് പ്രഖ്യാപിച്ചു.

അൾജീരിയൻ സ്വദേശിയും യുടെ പ്രവർത്തനങ്ങളിൽ ആകർഷണീയനുമായ ഡോ: അബ്ദുൽ മാലിക്ക് പ്രഥമ സംഭാവന മഹബൂള ഏരിയ എക്‌സിക്യൂട്ടിവ് റിയാസിനു കൈമാറി ഉത്ഘാടനം ചെയ്തു. മഹബൂള ഏരിയ കൺവീനർ മുജീവ് കെ.ടി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് പ്രേംസൻ കായംകുളം, ജെന. സെക്രെട്ടറി ശ്രീകുമാർ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വതുകാടൻ, കോർ അഡ്‌മിൻ സൂസൻ മാത്യു, വനിത പ്രസിഡന്റ് വനജ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഇഫ്താറിൽ പങ്കെടുത്തവർ അവരവരാൽ കഴിയുന്ന തുക വാഗ്ദാനം ചെയ്യുകയും ചെയ്തു.

എല്ലാ പ്രവാസികളും ഒരുമിച്ച് നിന്നാൽ, തുച്ഛമായ തുക സംഭാവന നൽകി പുനരധിവാസത്തിനു വെല്ലിവിളിയായ് തടയപ്പെട്ട ആ വർക്ക്‌ഷോപ്പ് പണി പൂർത്തിയാക്കി നമുക്ക് ഒരുമയുടെ , ഐക്യത്തിന്റെ വിജയപ്രതീക്ഷ ഉയർത്താം എന്ന് ജികെപിഎ സ്ഥാപക കോർ അഡ്‌മിനും കുവൈത്ത് ചാപ്റ്റർ മുൻ സെക്രെട്ടറിയുമായ റെജി ചിറയത്ത് ഉണർത്തിച്ചു. കുവൈത്തിലെ 8 ഏരിയകൾക്കും ധനസമാഹരണത്തിനു ചുമതല ഏൽപിച്ചു. ജൂൺ 15നകം ഈ ഉദ്യമം പൂർത്തിയാക്കാനും ധാരണയായി. ഈ വിഷയത്തിൽ കുവൈത്തിലെ വിവിധ സംഘടനകളുമായി ബന്ധപ്പെടാനും കൈകോർക്കാനും ധാരണയായി. ഇതിനാവശ്യമായ ചെലവിന്റെ എസ്റ്റിമേറ്റ് സുഗതന്റെ മക്കളിൽ നിന്നും കൈപറ്റിയിട്ടുണ്ടെന്നും സമാന്തരമായി പ്രവാസി പുനരധിവാസ പദ്ധതികളിൽ ഉൾപെടുത്തി സഹായം ലഭ്യമാക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തും എന്നും ഭാരവാഹികൾ അറിയിച്ചു

ചാപ്റ്റർ പ്രസിഡന്റ് പ്രേംസൻ കായംകുളം ഇഫ്താർ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. ടിം വർക്കിന്റെ സന്ദേശം വിളിച്ചുപറഞ്ഞ ഇഫ്താർ സംഗമത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏരിയ കമ്മറ്റി അംഗങ്ങൾക്കും ഏരിയ കോർഡിനേറ്റർമ്മാർക്കും യോഗം അഭിനന്ദനങ്ങൾ അർപ്പിച്ചു. ഏരിയ എക്‌സിക്യൂട്ടിവ് അംഗം സുരേഷ് സ്വാഗതം അർപ്പിച്ച ചടങ്ങിൽ നോമ്പിന്റെ സമകാലിക പ്രാധാന്യത്തെ കുറിച്ച് കെ.സി. നജീബ് ക്ലാസെടുത്തു. പ്രോഗ്രാം കൺവീനർ റിയാസ് നന്ദി അർപ്പിച്ചു.