- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം; 150 ഓളം പേരെ കാണാതായി;റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു; പ്രദേശത്ത് മിന്നൽ പ്രളയ മുന്നറിയിപ്പും അതീവ ജാഗ്രത നിർദ്ദേശവും; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
ഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻഅപകടം.തപോപവൻ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദികൾ കരകവിഞ്ഞ് ഒഴുകുന്നു.ദൗലി ഗംഗ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്ന് ഋഷിഗംഗ വൈദ്യുതോൽപ്പാദന പദ്ധതിക്ക് ഭാഗീകമായി തകർന്നു.ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയതായാണ് വിവരം. ഇവിടെ ഡാമിനോട് അടുത്ത പ്രദേശത്ത്150 തൊഴിലാളികളെ കാണാതായെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനുംരക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്.
ഗംഗയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഗംഗയുടെ തീരത്തുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ഋഷികേശും ഹരിദ്വാറും അതീവ ജാഗ്രതയി
ലാണ്.നദിയുടെ കരയിലെ നിരവധി വീടുകൾ നശിച്ചിട്ടുണ്ട്.പ്രദേശത്ത് മിന്നൽ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.ഗംഗയുടെ പോഷകനദിയായ അളകനന്ദ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. അളകനന്ദ നദിയുടെ തീരത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാൻ ചമോലി പൊലീസ് നിർദേശിച്ചു.
ഋഷികേശിലും ഹരിദ്വാറിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിരക്ഷാ പ്രവർത്തനങ്ങൾ നടത്തുകയാണ്.ഇന്തോ- ടിബറ്റർ ബോർഡർ പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഋഷികേശ്, ഹരിദ്വാർ, വിഷ്ണുപ്രയാഗ്, ജോഷിമഠ്,കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗർ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.
ഉത്തരാഖണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അപകടസ്ഥലത്തേക്ക് തിരിച്ചു. ദുരന്തത്തെ നേരിടാൻ സർക്കാർ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായും ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ചതായുംഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി.എസ്. റാവത്ത് പറഞ്ഞു.പഴയ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അനാവശ്യ പരിഭ്രാന്തി ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ