- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തെ ഭംഗിയാക്കി വയ്ക്കുക, ചർമ്മത്തെ ലാളിക്കുക; ഗ്ലാമർ ചിത്രങ്ങളുമായി സാക്ഷി അഗർവാൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തമിഴ്, കന്നട, മലയാളം ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ താരമാണ് സാക്ഷി അഗർവാൾ. തമിഴ് ബിഗ് ബോസിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന് ആരാധക പിന്തുണ ഏറി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങളും വർക്കൗട്ട് വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, സാക്ഷി അഗർവാൾ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു.
പേസ്റ്റൽ നിറത്തിനൊപ്പം വുഡൻ ബ്രൗൺ നിറത്തിലുള്ള ജാക്കറ്റ് ധരിച്ചാണ് നടി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ചില ആളുകൾക്ക് നിങ്ങളുടെ തോൽവി മാത്രമാണ് കാണേണ്ടതെന്നു അവരെ നിരാശപ്പെടുത്താമെന്നും സാക്ഷി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. "കഠിനാദ്ധ്വാനം ചെയ്യുക, ശരീരത്തെ ഭംഗിയാക്കി വയ്ക്കുക, ചർമ്മത്തെ ലാളിക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, ആരോഗ്യത്തോടെയിരിക്കുക, നിങ്ങളുടെ സ്വപ്നങ്ങൾക്കായി പ്രവർത്തിക്കൂ!", എന്നാണ് സാക്ഷിയുടെ വാക്കുകൾ.
