- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഗ്ലെൻകോർ മൈനിങ് നിർത്തിവയ്ക്കുന്നു; 8000 തൊഴിലാളികൾക്ക് മേൽ അവധിയിൽ പ്രവേശിക്കാൻ സമ്മർദം
മെൽബൺ: മൈനിങ് ഭീമനായ ഗ്ലെൻകോർ ഓസ്‌ട്രേലിയയിലെ മൈനിങ് പ്രക്രിയകൾ നിർത്തിവയ്ക്കാനാരുങ്ങിയതിനെത്തുടർന്ന് 8000ത്തിലധികം വരുന്ന കോൾ തൊഴിലാളികൾ അവധിയിൽ പ്രവേശിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. ഉൽപന്നത്തിന്റെ സപ്ലൈ അധികരിച്ചതിനെത്തുടർന്നാണ് ഇപ്പോൾ ഉൽപാദനം നിർത്തി വയ്ക്കാൻ കമ്പനി നിർബന്ധിതമായിരിക്കുന്നത്. എൻഎസ്ഡബ്ല്യവിലും ക്യൂൻസ് ലാ
മെൽബൺ: മൈനിങ് ഭീമനായ ഗ്ലെൻകോർ ഓസ്‌ട്രേലിയയിലെ മൈനിങ് പ്രക്രിയകൾ നിർത്തിവയ്ക്കാനാരുങ്ങിയതിനെത്തുടർന്ന് 8000ത്തിലധികം വരുന്ന കോൾ തൊഴിലാളികൾ അവധിയിൽ പ്രവേശിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. ഉൽപന്നത്തിന്റെ സപ്ലൈ അധികരിച്ചതിനെത്തുടർന്നാണ് ഇപ്പോൾ ഉൽപാദനം നിർത്തി വയ്ക്കാൻ കമ്പനി നിർബന്ധിതമായിരിക്കുന്നത്. എൻഎസ്ഡബ്ല്യവിലും ക്യൂൻസ് ലാൻഡിലുമുള്ള 20 കൽക്കരിഖനികളുടെ പ്രവർത്തനമാണ് ഡിസംബർ മധ്യത്തോടെ നിർത്താൻ പോകുന്നത്. ഇതിനെത്തുടർന്ന് തൊഴിലാളികൾക്ക് മേൽ വാർഷിക ലീവെടുക്കാൻ കമ്പനി നിർബന്ധം ചെലുത്തുകയാണ്.
എന്നാൽ ക്രിറ്റിക്കൽ മെയിന്റനൻസ് നിർവഹിക്കുന്ന നൂറോളം തൊഴിലാളികൾക്ക് ഈ ഷട്ട്ഡൗൺ ബാധകമല്ല. നിലവിൽ ഉൽപാദനം വർധിച്ചതിനാലാണ് ഷട്ട്ഡൗൺ ചെയ്യുന്നതെന്നാണ് കമ്പനി പറയുന്നത്. വിലകുറയുന്ന സാഹചര്യത്തിന് പരിഹാരം കാണാനാണ് ഇത്തരമൊരു നീക്കം നടത്താൻ മാനേജ്‌മെന്റ് നിർബന്ധിതമായതെന്നും ഗ്ലെൻകോർ പറയുന്നു. ഇത്തരത്തിൽ ഉൽപാദനം നിർത്തിവയ്ക്കുന്നത് ആഗോളവിലയെ ബാധിക്കുമെന്നും കമ്പനി പറയുന്നു. ഇതിലൂടെ അധികമായ ഉൽപാദനം ചെയ്ത പ്രൊഡക്ടുകൾ വിറ്റഴിക്കാനും ചോദനം വർധിപ്പിച്ച് വിലയുയർത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആഗോള സീബോൺ കോൾ മാർക്കറ്റ് ഒരു ബില്യൺ ടണ്ണിൽ കൂടുതലുള്ളതാണ്. നിലവിലുള്ള സെയിൽ റിക്യുർമെന്റിനനുസരിച്ച് കൽക്കരി കയറ്റുമതി നടത്താനാണ് ഗ്ലെൻകോർ പദ്ധതിയിടുന്നത്. എൻഎസ്ഡബ്ല്യൂവിലും ക്യൂൻസ് ലാൻഡിലുമായി 13 മൈൻ കോംപ്ലക്‌സിൽ കമ്പനിക്ക് 20 കൽക്കരി ഖനികളാണുള്ളത്. 2013ൽ ഇവയിലൂടെ 80 ദശലക്ഷം ടൺ തെർമൽ കോളും കോക്കിങ് കോളും ഉൽപാദിപ്പിച്ചിരുന്നു. ഇവിടങ്ങളിൽ മൊത്തം 8600 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പുതിയ തീരുമാനമറിഞ്ഞ് ജോലിക്കാർ പ്രത്യേകിച്ച് കാഷ്വൽ സ്റ്റാഫുകൾ അത്ഭുതപ്പെട്ടുവെന്നാണ് സിഎഫ്എംഇയു മൈനിങ് ആൻഡ് എനർജി ക്യൂൻസ് ലാൻഡ് പ്രസിഡന്റ് സ്റ്റീഫൻ സ്മിത്ത് പറഞ്ഞത്. ഇതു മൂലം പാവപ്പെട്ട തൊഴിലാളികൾ മറ്റ് വരുമാനമാർഗമില്ലാതെ കഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു.