- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുവാറ്റുപുഴ സീറ്റ് ഘടക കക്ഷികൾക്ക് വിട്ട് നൽകുവാനുള്ള തീരുമാനത്തിൽ നിന്നും കോൺഗ്രസ് നേതൃത്വം പിന്മാറണം; പ്രവർത്തകരുടെ വികാരം തിരിച്ചറിയണമെന്നും ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ
മുവാറ്റുപുഴ: മുവാറ്റുപുഴ സീറ്റ് ഘടക കക്ഷികൾക്ക് നൽകുവാനുള്ള തീരുമാനത്തിൽ നിന്നും കോൺഗ്രസ് നേതൃത്വം പിന്മാറണമെന്ന് ഗ്ലോബൽ പ്രവാസി കോൺഗ്രസ്. പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടുകയും കോൺഗ്രെസ്സ് കഴിഞ്ഞ രണ്ട് ടേമിൽ മത്സരിക്കുകയും ചെയ്ത മണ്ഡലമാണിതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കോതമംഗലം,തൊടുപുഴ,പിറവം സീറ്റുകളിൽ ഘടകകക്ഷികളാണ് മത്സരിക്കുന്നത്. ആ സാഹചര്യത്തിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ പ്രതിഷേധത്തിന് ഇതു ഇടനൽകുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന് വിജയസാധ്യതയുള്ളതും മികച്ച സ്ഥാനാർത്ഥിയെ നിർത്തുവാനും സാധിക്കുന്ന മണ്ഡലമാണ് മുവാറ്റുപുഴ. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കണം. പ്രവർത്തകരുടെ വികാരം തിരിച്ചു അറിഞ്ഞു നേതൃത്വം ഇതിൽ നിന്നും പിന്മാറണം എന്ന് ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം,ജോബി കുര്യാക്കോസ് മൈതീൻ പനക്കൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.