- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യാത്രക്കാരന് ഹൃദയാഘാതം; ഇന്ത്യയിലേയ്ക്കുള്ള വിമാനം അടിയന്തരമായി പാക്കിസ്ഥാനിൽ ഇറക്കി; കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയത് ഗോ എയർ
കറാച്ചി: യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി. റിയാദ്-ന്യൂഡൽഹി ഗോ എയർ വിമാനമാണ് അടിയന്തരമായി പാക്കിസ്ഥാനിൽ ഇറക്കിയത്.
179 യാത്രികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഒരു യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയതോടെയാണ് അടിയന്തര ലാൻഡിങ് നടത്തിയത്.സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ മണിക്കൂറുകൾ വൈകിയാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
സൗദി അറേബ്യയിൽ ദീർഘകാലമയി ജോലി ചെയ്തുവരികയായിരുന്ന ഉത്തർപ്രദേശ് ബിജ്നോർ സ്വദേശിയായ നൗഷാദ് എന്നയാളാണ് മരിച്ചത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നൗഷാദിന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ടോടെ പാക്കിസ്ഥാനിൽ നിന്ന് ബിജ്നോറിലെത്തിച്ചു.
വിമാനത്തിൽ നിന്ന് അടിയന്തര ലാൻഡിങിന് അഭ്യർത്ഥന നൽകിയ ഉടൻ തന്നെ പാക്കിസ്ഥാൻ അധികൃതർ ഗ്രീൻ സിഗ്നൽ നൽകിയെന്ന് ഗോ എയർ വൃത്തങ്ങൾ അറിയിച്ചു.