കൊച്ചി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോ എയർ നിരക്കിളവ് പ്രഖ്യാപിച്ചു. 826 രുപ മുതലാണ് പുതുക്കിയ നിരക്കുകൾ ആരംഭിക്കുന്നത്. 2018 മാർച്ച് ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് ഓഫർ കാലാവധി. ജനുവരി 24 മുതൽ 28 വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഗോ എയർ വെബ് സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് 2500 രൂപയുടെ ഓഫർ ലഭിക്കും. സൂം കാർ സൈറ്റിൽ നിന്നും 1200 രൂപയുടെ വൗച്ചറും, ലെൻസ്‌കാർട്ടിൽ നിന്നും 1000 രൂപയുടെ വൗച്ചർ, പേടിഎം വഴി 250 രൂപ കാഷ് ബാക്കും, ഗോഎയർ മൊബൈൽ ആപ്പ് നിന്നും 10 ശതമാനം ഡിസ്‌കൗണ്ടുമാണ് ഇതിൽ ഉൾപ്പെടുന്നത്.

ഈ ഓഫർ കുട്ടികൾക്ക് ലഭ്യമല്ല. ഓഫറിൽ ഗ്രൂപ് ഡിസ്‌കൗണ്ട് സാധിക്കില്ല. ബുക്കിങ്ങ് കാൻസലേഷനും റീബുക്കിങ്ങും ഓഫറിൽ സാധ്യമാണ്.