- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവുമായി പോയ ട്രക്ക് തടഞ്ഞ ഗോ സംരക്ഷകർ നാട്ടുകാരുടെ കൈക്കരുത്ത് ശരിക്കുമറിഞ്ഞു; വണ്ടി തടഞ്ഞ് കന്നുകാലികളെ മാറ്റിയ സംരക്ഷകരെ നാട്ടുകാർ പെരുമാറി വിട്ടു
പൂണെ: പശു സ്‌നേഹത്തിന്റെ പേര് പറഞ്ഞ് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ഗോസംരക്ഷകർക്ക് പൊതിരെ തല്ല്. പശുക്കളെ കടത്തുന്നു എന്നാരോപിച്ച് ടെമ്പോ തടഞ്ഞ ഗോ സംരക്ഷകരെ നാട്ടുകാർ കൈകാര്യം ചെയ്തു. ശനിയാഴ്‌ച്ച വൈകിട്ടോടെ അഹമ്മദ് നഗർ ജില്ലയിൽ ഷ്രിംഗോഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസിനൊപ്പമെത്തിയ ഗോരക്ഷകർ വണ്ടി തടയുകയും വാഹനത്തിലുണ്ടായിരുന്ന 12ഓളം കന്നുകാലികളെ മാറ്റുകയും ചെയ്തു. ആക്രമണത്തിനു തൊട്ടുമുന്പ് പശുക്കളുമായി പോയ ടെംപോ വാൻ തടഞ്ഞ് ഗോരക്ഷകർ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോരക്ഷകർക്കു നേർക്ക് തിരിച്ചടിയുണ്ടായത്. ആക്രമണത്തിൽ നിരവധി ഗോരക്ഷാ പ്രവർത്തകർക്കു പരിക്കേറ്റു. പൊലീസിനൊപ്പമാണ് ഗോരക്ഷകർ പശുവുമായി പോയ വാഹനം തടഞ്ഞത്. തിരിച്ചടി ലഭിച്ചതിനു പിന്നാലെ ഗോരക്ഷകർക്കെതിരായ ആക്രമണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പശുവുമായി പോയ വാഹനത്തിന്റെ ഉടമയായ വാഹിദ് ഷെയ്കിനെയും ഡ്രൈവർ രാജു ഫത്രുഭായ് ഷെയ്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ശിവശങ്കർ രാജേന്ദ്ര സ്വാമി
പൂണെ: പശു സ്‌നേഹത്തിന്റെ പേര് പറഞ്ഞ് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ഗോസംരക്ഷകർക്ക് പൊതിരെ തല്ല്. പശുക്കളെ കടത്തുന്നു എന്നാരോപിച്ച് ടെമ്പോ തടഞ്ഞ ഗോ സംരക്ഷകരെ നാട്ടുകാർ കൈകാര്യം ചെയ്തു. ശനിയാഴ്‌ച്ച വൈകിട്ടോടെ അഹമ്മദ് നഗർ ജില്ലയിൽ ഷ്രിംഗോഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസിനൊപ്പമെത്തിയ ഗോരക്ഷകർ വണ്ടി തടയുകയും വാഹനത്തിലുണ്ടായിരുന്ന 12ഓളം കന്നുകാലികളെ മാറ്റുകയും ചെയ്തു.
ആക്രമണത്തിനു തൊട്ടുമുന്പ് പശുക്കളുമായി പോയ ടെംപോ വാൻ തടഞ്ഞ് ഗോരക്ഷകർ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോരക്ഷകർക്കു നേർക്ക് തിരിച്ചടിയുണ്ടായത്. ആക്രമണത്തിൽ നിരവധി ഗോരക്ഷാ പ്രവർത്തകർക്കു പരിക്കേറ്റു.
പൊലീസിനൊപ്പമാണ് ഗോരക്ഷകർ പശുവുമായി പോയ വാഹനം തടഞ്ഞത്. തിരിച്ചടി ലഭിച്ചതിനു പിന്നാലെ ഗോരക്ഷകർക്കെതിരായ ആക്രമണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പശുവുമായി പോയ വാഹനത്തിന്റെ ഉടമയായ വാഹിദ് ഷെയ്കിനെയും ഡ്രൈവർ രാജു ഫത്രുഭായ് ഷെയ്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ശിവശങ്കർ രാജേന്ദ്ര സ്വാമി എന്നയാളാണ് എല്ലാ ശനിയാഴ്ചയും ഷ്രിഗോഡ താലൂക്കിൽ നടക്കുന്ന അനധികൃത പശു വ്യാപാരത്തെ സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. അഖില ഭാരതീയ കൃഷി ഗോസേവാ സംഘിലെ അംഗമാണ് താനെന്നും തനിക്ക് ഗോരക്ഷാ പ്രമുഖ് പദവിയുണ്ടെന്നും ഇയാൾ വാദിക്കുന്നു.