- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവയിൽ ഇറങ്ങി കളിച്ച് മമത ബാനർജി; ഗോവ മുൻ മുഖ്യമന്ത്രിയെ രാജ്യസഭയിലെത്തിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: വരുന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ഗോവ മുന്മുഖ്യമന്ത്രിയും പാർട്ടി വൈസ് പ്രസിഡന്റുമായ ലൂസിഞ്ഞോ ഫെലിറോയുടെ പേര് നിർദ്ദേശിച്ച് തൃണമൂൽ കോൺഗ്രസ്. ഗോവ മുന്മുഖ്യമന്ത്രിയായിരുന്ന ലൂസിഞ്ഞോ ഫെലീറോ കഴിഞ്ഞ സെപ്റ്റംബറിലാണ് കോൺഗ്രസിൽ നിന്നും തൃണമൂൽ കോൺഗ്രസിലെത്തിയത്.
'പാർലമെന്റിലെ ഉപരിസഭയായ രജ്യസഭയിലേക്ക് ലൂസിഞ്ഞോ ഫെലീറോയുടെ പേര് നിർദ്ദേശിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്' ടി.എം.സി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. നവംബർ 29നാണ് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കുക.
Next Story