- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും പിന്നിൽ; കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ആദ്യ ഫലസൂചനകൾ; ബിജെപിക്ക് അധികാരം നിലനിർത്താനാകില്ലെന്ന് സൂചന
പനാജി: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചകളിൽ കോൺഗ്രസിന് പ്രതീക്ഷ. ഇവിടെ നേരിയ മുൻതൂക്കം കോൺഗ്രസിന് നേടാനായി. അധികാരത്തിലേക്കുള്ള ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇത്. ഗോവയിൽ നാൽപത് സീറ്റുകളാണ് ഉള്ളത്. ഇവിടെ ഫലം അറിഞ്ഞ 14 സീറ്റിൽ ആറിലും കോൺഗ്രസാണ് മുന്നിൽ. ബിജെപിക്ക് നാല് സീറ്റുകളിൽ മുൻതൂക്കമുണ്ട്. നാല് സീറ്റുകൾ മറ്റുള്ളവർ നേടുന്നു. ആംആദ്മി പാർട്ടിക്ക് ഇതുവരെ ഒരു സീറ്റിലും മുന്നേറാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. തൂക്ക് മന്ത്രിസഭയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് നിലവിലെ സൂചന. എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന മികവിൽ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനാകും. വ്യക്തമായ ഭൂരിപക്ഷം ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായിരുന്നു. മനോഹർ പരീക്കറിന്റെ മികവിലായിരുന്നു ഈ നേട്ടും. പരീക്കറിനെ കേന്ദ്ര പ്രതിരോധ മന്ത്രിയാക്കാനുള്ള തീരുമാനമാണ് ഇവിടെ ബിജെപിക്ക് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ പോലും പിന്നിലാണെന്നത് ബിജെപിക്ക് തിരിച്ചടിയാണ്.
പനാജി: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചകളിൽ കോൺഗ്രസിന് പ്രതീക്ഷ. ഇവിടെ നേരിയ മുൻതൂക്കം കോൺഗ്രസിന് നേടാനായി.
അധികാരത്തിലേക്കുള്ള ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇത്. ഗോവയിൽ നാൽപത് സീറ്റുകളാണ് ഉള്ളത്. ഇവിടെ ഫലം അറിഞ്ഞ 14 സീറ്റിൽ ആറിലും കോൺഗ്രസാണ് മുന്നിൽ. ബിജെപിക്ക് നാല് സീറ്റുകളിൽ മുൻതൂക്കമുണ്ട്. നാല് സീറ്റുകൾ മറ്റുള്ളവർ നേടുന്നു. ആംആദ്മി പാർട്ടിക്ക് ഇതുവരെ ഒരു സീറ്റിലും മുന്നേറാനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
തൂക്ക് മന്ത്രിസഭയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് നിലവിലെ സൂചന. എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന മികവിൽ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനാകും. വ്യക്തമായ ഭൂരിപക്ഷം ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായിരുന്നു.
മനോഹർ പരീക്കറിന്റെ മികവിലായിരുന്നു ഈ നേട്ടും. പരീക്കറിനെ കേന്ദ്ര പ്രതിരോധ മന്ത്രിയാക്കാനുള്ള തീരുമാനമാണ് ഇവിടെ ബിജെപിക്ക് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ പോലും പിന്നിലാണെന്നത് ബിജെപിക്ക് തിരിച്ചടിയാണ്.