- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ ആത്മഹത്യാശ്രമം കവർന്നത് 50 പേരുടെ ജീവൻ; യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാലം തകർന്ന് വീണു; പുഴയിൽ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി
പനജി: ഗോവയിൽ നടപ്പാലം തകർന്ന് അമ്പതിലേറെ പേർ പുഴയിൽ വീണു. ഒരാളുടെ മൃതദേഹം കണ്ടെത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കർക്കോറം ഗ്രാമത്തിലെ സൻവോർദം പുഴയിലാണ് അപകടമുണ്ടായത്. പോർച്ചുഗീസ് കാലത്ത് നിർമ്മിച്ച സുവാരി നടപ്പാലമാണ് തകർന്നത്. പാലത്തിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ രക്ഷപെടുത്താൻ അഗ്നിരക്ഷാ സേന ശ്രമിക്കുന്നതിനിടെയാണ് പാലം തകർന്ന് വൻദുരന്തമുണ്ടായത്. രക്ഷാപ്രവർത്തനം കാണാൻ പാലത്തിൽ കയറിയവരാണ് വെള്ളത്തിൽ വീണത്. പുഴയിൽ വീണവരിൽ ചിലർ നീന്തി കരയ്ക്കുകയറി. ബാക്കിയുള്ളവർക്കായി അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പനജി: ഗോവയിൽ നടപ്പാലം തകർന്ന് അമ്പതിലേറെ പേർ പുഴയിൽ വീണു. ഒരാളുടെ മൃതദേഹം കണ്ടെത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
കർക്കോറം ഗ്രാമത്തിലെ സൻവോർദം പുഴയിലാണ് അപകടമുണ്ടായത്. പോർച്ചുഗീസ് കാലത്ത് നിർമ്മിച്ച സുവാരി നടപ്പാലമാണ് തകർന്നത്.
പാലത്തിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ രക്ഷപെടുത്താൻ അഗ്നിരക്ഷാ സേന ശ്രമിക്കുന്നതിനിടെയാണ് പാലം തകർന്ന് വൻദുരന്തമുണ്ടായത്. രക്ഷാപ്രവർത്തനം കാണാൻ പാലത്തിൽ കയറിയവരാണ് വെള്ളത്തിൽ വീണത്.
പുഴയിൽ വീണവരിൽ ചിലർ നീന്തി കരയ്ക്കുകയറി. ബാക്കിയുള്ളവർക്കായി അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Next Story