- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂജൻ രീതിയിൽ ആർഭാട ജീവിതം; ആൾട്ടോ കാറിൽ ചുറ്റിക്കറങ്ങി ആടുകളെ നോട്ടമിടും; കച്ചവടം ഉറപ്പിച്ച രാത്രിയിൽ തന്നെ മോഷണം; പിന്നെ ഇറച്ചിയാക്കി വിൽപ്പനയും; മലയോരത്തെ ദുരിതത്തിലാക്കിയ കള്ളന്മാരുടെ കഥ
കണ്ണൂർ: ആഡംബര ജീവിതത്തിന് ആട് മോഷണം പതിവാക്കിയ ന്യൂജൻ രീതി ഇങ്ങനെ. കണ്ണൂർ, കാസർഗോഡ് ജില്ലയിലെ മലയോരങ്ങൾ കേന്ദ്രീകരിച്ച് ആട്കളെ മോഷ്ടിച്ചും വിൽപ്പന നടത്തിയും ആർഭാടജീവിതം നയിച്ചു വരികയായിരുന്നു ഒരൂ സംഘം യുവാക്കൾ. ആടുകളെ വാങ്ങാനെത്തുന്നവർ എന്ന വ്യാജേന പകൽ സമയങ്ങളിൽ മലയോരങ്ങളിലെ വീടുകളിലെത്തി വില പറഞ്ഞ് ഉറപ്പിക്കും. മോഹവില കേട്ട്
കണ്ണൂർ: ആഡംബര ജീവിതത്തിന് ആട് മോഷണം പതിവാക്കിയ ന്യൂജൻ രീതി ഇങ്ങനെ. കണ്ണൂർ, കാസർഗോഡ് ജില്ലയിലെ മലയോരങ്ങൾ കേന്ദ്രീകരിച്ച് ആട്കളെ മോഷ്ടിച്ചും വിൽപ്പന നടത്തിയും ആർഭാടജീവിതം നയിച്ചു വരികയായിരുന്നു ഒരൂ സംഘം യുവാക്കൾ. ആടുകളെ വാങ്ങാനെത്തുന്നവർ എന്ന വ്യാജേന പകൽ സമയങ്ങളിൽ മലയോരങ്ങളിലെ വീടുകളിലെത്തി വില പറഞ്ഞ് ഉറപ്പിക്കും.
മോഹവില കേട്ട് ദരിദ്രരായ വീട്ടുകാർ വിൽപ്പന ഉറപ്പാക്കും. അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് ആർഭാട വേഷം ധരിച്ചു വരുന്ന യുവാക്കളെ പിന്നീട് കാണുകയുമില്ല. രാത്രിയിലെത്തി ആടുകളെ മോഷ്ടിച്ച് കൊലപ്പെടുത്തി ഇറച്ചിയാക്കി വിൽപ്പന നടത്തുകയാണ് ഈ സംഘത്തിന്റെ പതിവ്.
ആട് വിൽപ്പനക്കാരനായ സമീറാണ് സംഘത്തലവൻ. പതിനെട്ടുകാരായ ആടംചിറയിലെ ഷാബിർ, ഭീമനടിയിലെ നിഖിൽ, മാളിയേക്കലിലെ മൻസൂർ, എന്നിവരാണ് കുടിയും തീറ്റയും ഉൾപ്പെടെയുള്ള ആർഭാട ജീവിതത്തിന് ആട് മോഷണം പതിവാക്കിയത്.
കവർച്ചക്കായി മാരുതി ആൾട്ടോ കാർ വാടകക്കെടുത്തായിരുന്നു ഇവരുടെ സഞ്ചാരം. കാസർഗോഡ്., കണ്ണൂർ ജില്ലകളിലെ മലയോരങ്ങളിൽ വ്യാപകമായി ആട് മോഷണം സംബന്ധിച്ച് പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി പരാതികളുണ്ടായിരുന്നു. എന്നാൽ ഈ കവർച്ചാ സംഘത്തെക്കുറിച്ച് നാളിതുവരെ വിവരമൊന്നും ഉണ്ടായിരുന്നില്ല.
ആർഭാട വേഷവും ന്യൂജൻ രീതിയും അനുസരിച്ച് വീടുകളിൽ ആട് കച്ചവടം ഉറപ്പിക്കാനെത്തുന്നവരെ ആരും സംശയിച്ചുമില്ല. അത്ര കണ്ട് മാന്യൻ മാരായിട്ടാണ് ഇവർ പെരുമാറുക. അതിനിടെയാണ് കവർച്ചാ സംഘത്തിലെ തലവനായ സമീറിനെക്കുറിച്ച് വിവരം ലഭിച്ചത്. കുഴൽ പണ ഇടപാടുകളും മുളക് പൊടി വിതറി തട്ടിപ്പ് നടത്തിയും പിടിയിലായ ആളാണ് സംഘത്തലവനെന്ന് തിരിച്ചറിഞ്ഞത്.
ചിറ്റാരിക്കൽ , പെരിങ്ങോം, ചീമേനി, മീൻപറ്റി, എന്നിവിടങ്ങളിലെ ആട് കർഷകരും നാട്ടുകാരും സംഘടിച്ചു. പൊലീസുമായി ബന്ധപ്പെട്ട് സമർത്ഥമായി ആടുകളെ മോഷ്ട്ടിക്കുന്നവരെ പിടികൂടാനൊരുങ്ങി. രാത്രി പതുങ്ങി പതുങ്ങി വരുന്ന സംഘത്തെ പൊലീസിന്റെ സഹായത്തോടുകൂടി നാട്ടുകാർ പിടികൂടുകയായിരുന്നു.
ആടുകളെ പിടികൂടുമ്പോൾ കരയാതിരിക്കാൻ ആടി വിൽപ്പനക്കാരനായ സമീറിന് ചില തന്ത്രങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഇവരെ പിടികൂടാൻ എളുപ്പമായിരുന്നില്ല. ആടിനെ കയറുകൊണ്ട് ബന്ധിച്ച് ആൾട്ടോ കാറിൽ കയറ്റും. പിന്നീട് രഹസ്യ കേന്ദ്രങ്ങളിൽ കൊണ്ടു പോയി കൊന്ന് ഇറച്ചിയാക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ മലയോരങ്ങളിലെ ആട് കർഷകരെ ദുരിതത്തിലാക്കിയിട്ട്. ദരിദ്ര കുടുംബങ്ങളോടു പോലും ഇവർ സഹതാപം കാട്ടിയിരുന്നില്ല.
ഇറച്ചി വിറ്റ് കിട്ടുന്ന പണം കൊണ്ട് കുടിച്ചും കൂത്താടിയും ഇവർ ആർഭാട ജീവിതമായിരുന്നു നയിച്ചത്. വിവരമറിഞ്ഞ് ഇടുക്കി ജില്ലാ പൊലീസും ഇവരെത്തേടി എത്തുമെന്ന് അറിവായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികകളെ റിമാന്റ് ചെയ്തു.