കൊച്ചി: ഓണത്തോടനുബന്ധിച്ച് ഗോദ്റെജ് ഇന്റീരിയോ പുതിയ സോഫാ സെറ്റ്, ബെഡ്റൂം സെറ്റ് ശ്രേണികൾ അവതരിപ്പിച്ചു. ബോബിൻ, ഗ്രേഡിയന്റ് ശ്രേണികളിലുള്ള സോഫകളും അപക്സ് ബെഡ്റൂം സെറ്റുമാണ് പുതുതായി അവതരിപ്പിച്ചത്. പകർച്ചവ്യാധി തുടർന്ന് വീട്ടിലെ സ്ഥലവും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇതിനു കൂടി സഹായകമാകുന്ന രീതിയിലാണ് പുതിയ ഉൽപന്നങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.

ലാപ്ടോപ് പോലുള്ള സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരവും 25 ശതമാനം വരെയുള്ള ഡിസ്‌ക്കൗണ്ടുകളും സൗജന്യ സമ്മാനങ്ങളും അടക്കമുള്ള ആനുകൂല്യങ്ങളും ഓണത്തോടനുബന്ധിച്ച് കേരളത്തിൽ ലഭ്യമാണ്.

തങ്ങളുടെ വീട്ടിലെ സൗകര്യങ്ങൾക്കനുസരിച്ചുള്ള ഫർണീച്ചറാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഇതാണ് പുതുതായി അവതരിപ്പിക്കുന്ന ബോബിൻ, ഗ്രേഡിയന്റ് ശ്രേണികളിലുള്ള സോഫകളും അപെക്സ് ബെഡ്റൂം സെറ്റും സാധ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്റെജ് ഇന്റീരിയോ സിഒഒ അനിൽ മാത്തൂർ പറഞ്ഞു.