കൊച്ചി: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, സ്പർശനരഹിത ലോക്കിങ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് നൂതന ലോക്കിങ് സൊല്യൂഷൻ നിർമ്മാതാക്കളായ ഗോദ്റെജ് ലോക്ക്സ് & ആർക്കിടെക്ച്വറൽ ഫിറ്റിങ്സ് ആൻഡ് സിസ്റ്റംസ്. യൂണിവേഴ്സൽ ബ്രാസ് കീ, ആം-ഓപറേറ്റഡ് ഡോർ ഹാൻഡിൽ, ഫൂട്ട് ഓപ്പറേറ്റഡ് ഡോർ ഓപ്പണറുകളുടെ രണ്ട് വേരിയന്റുകൾ തുടങ്ങി നാലു ഉത്പന്നങ്ങളാണ് ഇ-കൊമേഴ്സ് ലോഞ്ചിലൂടെ ആമസോൺ ഇന്ത്യയിൽ വിൽപനക്കെത്തിച്ചത്.

കോവിഡ് സാഹചര്യത്തിൽ കൈകകളുടെ സ്പർശനം പരമാവധി കുറച്ച് രോഗാണുക്കളിൽ നിന്നുള്ള പ്രതിവിധിയായാണ് പുതിയ ഉത്പന്നങ്ങൾ ഗോദ്റെജ് എക്സ്‌ക്ലൂസീവായി അവതരിപ്പിച്ചത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ആശുപത്രികൾ, വീടുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപന.

കൈകൾ നേരിട്ട് ഉപരിതലത്തിൽ സ്പർശിക്കാതെ തന്നെ ലോക്കിങ്, അൺലോക്കിങ് നടത്താം. ഈ ഉത്പ്പന്നങ്ങൾ ആശാരിമാരുടെ സഹായമില്ലാതെ തന്നെ വാതിലുകളിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും കഴിയും. വിലയിലും ഏറെ ആകർഷണമുണ്ട്. 299 രൂപ മാത്രമാണ് യൂണിവേഴ്സൽ ബ്രാസ് കീയുടെ വില. ഗോദ്റെജ് ആം പുൾ ഹാൻഡിൽ, ഗോദ്റെജ് ഫൂട്ട് പുൾ എന്നിവ 499 രൂപയ്ക്കും ലഭിക്കും. നിലവിൽ ആമസോൺ ഇന്ത്യയിൽ മാത്രം ലഭിക്കുന്ന ഉത്പന്നങ്ങൾ വൈകാതെ മറ്റു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വിൽപനക്കെത്തും.

ഉന്നത നിലവാരത്തിലുള്ള പുതിയ ഉത്പന്നങ്ങൾ, ഉപഭോക്താക്കളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഗോദ്റെജ് ലോക്ക്സ് & ആർക്കിടെക്ച്വറൽ ഫിറ്റിങ്സ് ആൻഡ് സിസ്റ്റംസ് ഇവിപിയും ബിസിനസ് ഹെഡുമായ ശ്യാം മൊട്വാനി പറഞ്ഞു.