ജിദ്ദ: ജിദ്ദയിലെ സൗഹൃദ കൂട്ടായ്മയായ ഗോജ് ആദ്യമായി പൊതുജനങ്ങൽക്കായി ഒരുക്കിയ ഡബിൾ ഹോർസ് മലബാർ ഫുഡ് ഫെസ്റ്റ്, മലബാറിന്റെ തനതായ രുചിവൈഭവം കൊണ്ടും, വ്യതസ്ഥ അലങ്കാര രീതികൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധെയമായി.  ടീമുകളെ നാലായി തിരിച്ചു, ഇതിലെ അംഗങ്ങൾ തന്നെ തയ്യാറാക്കിയ മൽമൽ തട്ടുകട,  മലബാർ തട്ടുകട, ബോഞ്ചി കട, ഗോജ് ഉപ്പിലിട്ട കട എന്നിങ്ങനെ തരം തിരിച്ചു ക്ഷണിക്കപ്പെട്ടവർക്കായി തുറന്നപ്പോൾ, നവ്യാനുഭവത്തിന്റെ പുത്തൻ അദ്ധ്യായം തുറക്കപ്പെട്ടു.
 
ഗോജിലെ പുരുഷ കേസരികൾ തയ്യാറാക്കിയ മൽമൽ തട്ടുകടയിലെ വിവിധങ്ങളായ മെനുവിൽ ഞണ്ട് വരട്ടിയത്, ഈർക്കിലി കൊഞ്ജൻ, പോത്ത് ഉലത്തിയത്, ഹലാകിന്റെ ചിക്കൻ പൊരിച്ചത്, കൊന്ജൻ പെരക്കിയത് എന്നീവയാണ് ഉണ്ടായത്. കൈയിട്ട വളകളാൽ തയ്യാറാക്കിയ മസലപ്പുട്ട്, കൊന്ജൻ ഉണ്ട, മീൻ അട, കടൽ കണവ മസാല, മുട്ടമാല, അരി ഒറോട്ടി, നെയ്പത്തിൽ, അൽസ, കക്കരൊട്ടി, ചട്ടി പത്തിരി എന്നിങ്ങനെ രുചിയുടെ മായ ലോകമായിരുന്നു മലബാർ തട്ടുകടയിൽ ലഭ്യമായത്.
 
 ബോഞ്ചി കടയിലൂടെ പുതു പുത്തൻ മിസ്രിതങ്ങളുടെ രുചികരമായ സർബത്തുകലാനു ലഭ്യമായത്. നാരങ്ങ, മാങ്ങ, പൈനാപ്പിൾ തുടങ്ങിയ ഫ്രൂട്‌സ് ഉപ്പിലിട്ടത് ലഭ്യമായ ഗോജ് ഉപ്പിലിട്ട കടക്ക് മുന്നിൽ ജനബാഹുല്യം കൊണ്ട് സമ്പന്നമായിരുന്നു. കൂടാതെ മലബാറിലെ തട്ടുകടയിലെ മറ്റൊരു വിഭവമായ ചെത്ത് ഐസ് നുകരുവാൻ കുട്ടികൾ ആവേശത്തോടെ തിരക്ക്  കൂട്ടി. കണ്ണൂർ ജില്ലയുടെ തനതായ രുചി അറിയാൻ സാധിച്ചത്തിൽ അതിയായ സന്തോഷം പങ്കുവച്ചാണ് അയൽ ജില്ലകാർ വില്ല വിട്ടത്.

ഡബിൾ ഹോർസ് മുഖ്യ പ്രായോജകരായ പരിപാടിയിൽ ജീപാസ് ആണ് സഹ പ്രായോജകർ. ഐ.ടി. എൽ കൂൾ ഡിസൈൻ എന്നിവരും പരിപാടിയെ മുഖ്യ പ്രായോജികരാണ്. പരിപാടി മുഴുവൻ ഗോജ് അംഗങ്ങളും നിയന്ത്രിച്ചു.