- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോകുലും അയൽപക്കകാരന്റെ ഭാര്യയും പണ്ടേ അടുപ്പക്കാർ; ഭർത്താവിനെ കുടുക്കാൻ രേഖകൾ നൽകിയത് യുവതി തന്നെ; ബംഗളൂർക്ക് ജോലി തേടി എത്തിയതും യുവതിയെ സ്വന്തമാക്കാൻ
ബംഗളൂരു: വിമാനത്താവളത്തിലേക്കു വ്യാജ ബോംബ് സന്ദേശം അയച്ച സംഭവത്തിൽ അറസ്റ്റിലായ തൃശൂർ സ്വദേശിയായ ഐടി പ്രഫഷനൽ എം.ജി. ഗോകുലിന് അയൽവാസിയുടെ തിരിച്ചറിയൽ രേഖകൾ നൽകിയത് അയാളുടെ ഭാര്യ തന്നെ. വിമാനത്താവളത്തിലേക്ക് വ്യാജബോംബ് ഭീഷണി സന്ദേശമയച്ച് പിടിയിലായ തൃശ്ശൂർ സ്വദേശി എം.ജി. ഗോകുൽ, ഭാര്യയെ കൊലപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.
ബംഗളൂരു: വിമാനത്താവളത്തിലേക്കു വ്യാജ ബോംബ് സന്ദേശം അയച്ച സംഭവത്തിൽ അറസ്റ്റിലായ തൃശൂർ സ്വദേശിയായ ഐടി പ്രഫഷനൽ എം.ജി. ഗോകുലിന് അയൽവാസിയുടെ തിരിച്ചറിയൽ രേഖകൾ നൽകിയത് അയാളുടെ ഭാര്യ തന്നെ.
വിമാനത്താവളത്തിലേക്ക് വ്യാജബോംബ് ഭീഷണി സന്ദേശമയച്ച് പിടിയിലായ തൃശ്ശൂർ സ്വദേശി എം.ജി. ഗോകുൽ, ഭാര്യയെ കൊലപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. അയൽപക്കകാരനും സുഹൃത്തുമായ വ്യക്തിയുടെ ഭാര്യയെ വിവാഹം കഴിക്കാനായി നടത്തിയ കുതതന്ത്രങ്ങളാണ് ഇയാളുടെ ക്രിമിനൽ മനസ്സ് പുറത്തുകൊണ്ടുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കള്ളകളികൾ പുറത്തായത്. കാമുകിയുടെ ഭർത്താവായ സജു ജോസിന്റെ പേരിലെടുത്ത സിം കാർഡിൽ നിന്നാണ് ഗോകുൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ഇതിനെല്ലാം പിന്നിൽ സജുവിന്റെ ഭാര്യയും ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
എൻജിനിയറിങ് കോളേജിൽ ഗോകുലിന്റെ സഹപാഠിയായിരുന്നു സജുവിന്റെ ഭാര്യ. അന്ന് പ്രണയത്തിലായതാണ് ഇരുവരും. പിന്നീട് ഗോകുൽ ഡൽഹിയിലേക്കും പെൺകുട്ടി തിരുച്ചിയിലേക്കും താമസം മാറി. ബംഗളുരുവിൽ രണ്ടു മക്കളും ഭർത്താവുമായി കുടുംബജീവിതം നയിക്കുകയാണെന്ന് 2011ൽ ഫേസ്‌ബുക്ക് വഴിയാണ് അറിയുന്നത്. വീണ്ടും ഇവർ അടുത്തു. ഒരുമിച്ച് ജീവിക്കാനായി അവരുടെ ഭർത്താവിനെയും തന്റെ ഭാര്യയെയും കൊല്ലാൻ പദ്ധതിയിട്ടു. 2014ൽ ബംഗളുരുവിൽ ഭാര്യാസമേതം താമസമാക്കി. ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. ഇതിനെല്ലാം കാമുകയുടെ പിന്തുണയും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രതിക്ക് മൊബൈൽ സിം കാർഡ് സംഘടിപ്പിക്കുന്നതിന് അയൽവാസിയുടെ തിരിച്ചറിയൽ രേഖകൾ നൽകിയതു ഭാര്യ തന്നെയാണെന്നാണു പൊലീസിന്റെ സംശയം. തിരിച്ചറിയൽ രേഖയും ഫോട്ടോയും അവരുടെ കിടപ്പുമുറിയിൽ നിന്നു മോഷ്ടിച്ചതാണെന്നാണു പ്രതി മൊഴി നൽകിയെങ്കിലും ഇതു വിശദീകരിക്കാനായിട്ടില്ല. പ്രതിയും യുവതിയും തമ്മിലുള്ള ബന്ധം വിശദമായി അന്വേഷിക്കും. ഗോകുലും താനുമായി പ്രണയത്തിലായിരുന്നുവെന്നു യുവതിയും സമ്മതിച്ചതായാണു വിവരം. സംഭവത്തിനു ശേഷവും പ്രതിയെ ഇവർ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഗോകുലിനെ ഇത്രയും സാഹസികനീക്കത്തിനു പ്രേരിപ്പിച്ചതു ബാല്യകാല സഖിയോടുള്ള പ്രണയമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കോളേജ് കാലം മുതലുള്ള സൗഹൃദം പിന്നീടു പ്രണയമായെങ്കിലും വ്യത്യസ്ത മതസ്ഥരായതിനാൽ വിവാഹം വീട്ടുകാർ എതിർത്തതായാണു പ്രതി നൽകിയ മൊഴി. പിന്നീട് കൊൽക്കത്ത സ്വദേശിനിയെ പ്രണയിച്ചു വിവാഹം ചെയ്ത ഗോകുൽ പഴയ കാമുകിയെ മറന്നില്ല. ബംഗളുരുവിലെത്തി അവരുമായി വീണ്ടും അടുത്തു. തുടർന്നാണു ഭാര്യയെയും കാമുകിയുടെ ഭർത്താവിനെയും ഒഴിവാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ഭാര്യയുടെ കൊലപാതകം ആദ്യഘട്ടത്തിൽ വിദഗ്ധമായി ഒളിപ്പിച്ചെങ്കിലും ബോംബ് ഭീഷണി നാടകത്തോടെ രഹസ്യങ്ങളെല്ലാം പുറത്തായി.
ഡൽഹി, ബംഗളുരു വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടാനിരുന്ന വിമാനങ്ങളിൽ ബോംബു വച്ചിട്ടുണ്ടെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർക്ക് വ്യാജസന്ദേശം നൽകിയതിനും വാട്‌സ് ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും രണ്ട് ദിവസം മുമ്പാണ് ഗോകുൽ അറസ്റ്റിലായത്. തന്റെ കാമുകിയുടെ ഭർത്താവായ സജു ജോസിന്റെ പേരിലെടുത്ത സിം കാർഡിൽ നിന്നാണ് ഗോകുൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. സജുവിനെ കുടുക്കുകയായിരുന്നു ലക്ഷ്യം. സജു പിടിയിലായാൽ കാമുകിയുമായി കൂടുതൽ അടുക്കാൻ പറ്റുമെന്ന് കരുതിയ പ്രതി ഐസിസുമായി ബന്ധമുള്ളയാളെന്ന രീതിയിൽ ഫോണിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഭാര്യയുടെ കൊലയുടെ വിവരങ്ങളും ഗോകുലിൽ നിന്ന് പൊലീസിന് ലഭിക്കുന്നത്.
കഴിഞ്ഞ ജൂലായ് 27ന് രാത്രി എച്ച്.എസ്.ആർ. ലേ ഔട്ടിലെ അപ്പാർട്ട്‌മെന്റിനുള്ളിൽ ഭാര്യ കൊൽക്കത്ത സ്വദേശിനി അനുരാധയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗോകുൽ ചോദ്യംചെയ്യലിനിടയിലാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. നേരത്തേ ഇത് അസ്വാഭാവികമരണമായി പൊലീസ് എഴുതിത്ത്ത്തള്ളിയിരുന്നു. ലോഹത്തിൽതീർത്ത ഗണേശവിഗ്രഹമുപയോഗിച്ച് തലയ്ക്ക് പിന്നിലടിച്ചാണ് അനുവിനെ കൊലപ്പെടുത്തിയത്. ഭാര്യ മേശയിൽ തലയിടിച്ചുവീണ് മരിച്ചെന്ന് ബന്ധുക്കളെയും പൊലീസിനെയും വിളിച്ചറിയിച്ചു. അങ്ങനെ കൊലപാതകം അസ്വാഭാവിക മരണമാക്കി. സംഭവ സമയത്ത് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നെന്നാണ് മുമ്പ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്.
തൃശ്ശൂരിൽ ജനിച്ച് ഡൽഹിയിൽ ഉന്നതപഠനം പൂർത്തിയാക്കിയ ഗോകുൽ ആറുവർഷം മുൻപാണ് കൊൽക്കത്ത സ്വദേശിനിയായ അനുരാധയെ വിവാഹം ചെയ്തത്. കാമുകി ബംഗലുരുവിലുണ്ടെന്ന് മനസ്സിലായതോടെ ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ഭാര്യയുടെ കൊലപാതകത്തിൽ പൊലീസ് ഗോകുലിനെ ചോദ്യംചെയ്‌തെങ്കിലും മുൻ ജാർഖണ്ഡ് എസ്‌പി. കൂടിയായ അനുവിന്റെ പിതാവിനുണ്ടായിരുന്ന ബന്ധം ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ആർക്കും സംശയം തോന്നതും തുണയായി. അങ്ങനെ ഇരിക്കെയാണ് വിമാനം ബോംബുവച്ച കേസ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ സമ്മർദ്ദത്തിൽ ഭാര്യയുടെ കൊലപാതകവും സമ്മതിക്കുകയായിരുന്നു.