മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് ഗോപി മുദ്ദു ഗൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരപുത്രനാണ്. മുദ്ദുഗൗവിന് ശേഷം പപ്പു എന്ന ചിത്രത്തിലും ഗോകുൽ നായകനായി എത്തി. എന്നാൽ പിന്നീട് ഗോകുലിനെ തേടി മികച്ച വേഷങ്ങളൊന്നും തന്നെ എത്തിയില്ല. സുരേഷ് ഗോപിയുടെ മകൻ സിനിമയിലെത്തുന്നത് ഏവർക്കും പ്രതീക്ഷ ജനിപ്പിക്കുന്നതായിരുന്നെങ്കിലും

അച്ഛന്റെ പേരിൽ തനിക്ക് മേൽ വലിയ പ്രതീക്ഷ വരുത്തരുതെന്ന് ആഗ്രഹിച്ചാണ് ഗോകുൽ സിനിമയിലേക്ക് ചുവടുവച്ചതും. ഇപ്പോഴിത അച്ഛനെന്ന ഹീറോയെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും മകൻ മനസ് തുറക്കുകയാണ്.

'അച്ഛൻ ബിജെപി.യിലെത്തി എംപി.യായപ്പോൾ ഏറ്റവും കൂടുതൽ ടോർച്ചറിങ് അനുഭവിച്ചത് താനായിരു്ന്നുവെന്നാണ് ഗോകുൽ പറയുന്നത്. ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ അവസാന വർഷം പഠിക്കുമ്പോഴാണ് അച്ഛൻ ബിജെപി.യുടെ എംപി.യായത്. ഈ ഘട്ടത്തിൽ റെഗുലർ പരീക്ഷയിൽനിന്നു പോലും ഓരോ കാരണങ്ങൾ പറഞ്ഞ് മാറ്റിനിർത്തി മാനസികമായി ടോർച്ചറിങ് ചെയ്തു. ഇതെന്നെ മാനസികമായി വളരെയേറെ വിഷമിപ്പിച്ചുവെന്നും ഗോകുൽ പറയുന്നു'

'അച്ഛന്റെ ആക്്ഷൻ കഥാപാത്രങ്ങൾ എനിക്കിഷ്ടമാണ്. വാഴുന്നോർ, ലേലം തുടങ്ങിയ ചിത്രങ്ങൾ ഇഷ്ടമാണ്. അച്ഛൻ കോമഡി വേഷങ്ങൾ ചെയ്യുന്നതിനോട് എനിക്കു താല്പര്യമില്ല. എന്നാൽ അപ്പോത്തിക്കിരി, മേൽവിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എനിക്കിഷ്ടമാണ്.

അച്ഛന്റെ പൊലീസ് വേഷങ്ങൾ കാണുമ്പോൾ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛൻ വീട്ടിലെത്തുമ്പോൾ ഞാനും അനിയത്തി ഭാഗ്യവും ചേർന്ന് അച്ഛനെ സല്യൂട്ട് ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ എംപി.യായതിനു ശേഷം പൊലീസുകാർ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോൾ വളരെയധികം അഭിമാനം തോന്നാറുണ്ടെന്നും ഗോകുൽ പറയുന്നു.