സൊഹാർ: സോഹാറിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഇരിങ്ങാലക്കുട നോർത് പുറത്തിശ്ശേരി ഇക്കണ്ടംപറമ്പിൽ ഗോകുലനാണ് (55) മരിച്ചത്.

സൊഹാർ ഓഹി വ്യവസായ മേഖലയിലെ അൽറാഹി പ്രോജക്ട്‌സ് കമ്പനിയിൽ പൗഡർ കോട്ടിങ് വിഭാഗത്തിൽ എട്ടുവർഷമായി ഫോർമാനായി ജോലിചെയ്യുകയായിരുന്നു. ദുബൈയിലെ ബോസ്‌കോ, അൽഅഖാർ കമ്പനികളിലായി 12വർഷം ഇദ്ദേഹം ജോലിചെയ്തിട്ടുണ്ട്. ഭാര്യ: വിജയ. മക്കൾ: ഐശ്വര്യ (എൻജിനീയറിങ് കോളജ് അദ്ധ്യാപിക), അശ്വിൻ (ബി.ടെക്ക് വിദ്യാർത്ഥി).

മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലത്തെിക്കും.