കുമ്പള: ഗൾഫിൽ നിന്നും കള്ളകടത്തയി മംഗലാപുരം എയർപോർട്ട് വഴി കാസർകോട് കുമ്പളയിൽ എത്തിച്ച സ്വർണ്ണവുമായി കരിയർ മുങ്ങി, രണ്ട് കോടി വിലമതിക്കുന്ന അഞ്ചു കിലോ സ്വർണമാണ് കള്ളക്കടത്ത് സംഘങ്ങൾക്ക് നഷ്ടപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

കുമ്പള സ്വദേശിയും ബംബ്രാണ ദിഡുമയിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ യുവാവ് ജൂലൈ 30-ാ0 ആം തീയതി വെള്ളിയാഴ്ച സ്വർണം മംഗലാപുരം എയർപോർട്ട് വഴി കാസർകോട്ടേക്ക് എത്തിച്ചത്. എന്നാൽ സ്വർണം കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറാതെ കടന്നുകളയുകയായിരുന്നു ഈ കടുവയെ പിടിച്ച കിടുവ.

രാവിലെ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയ യുവാവിനെ തേടി വൈകിട്ടോടെ ഒരു സംഘം ആളുകൾ നാല് ഇന്നോവ കാറുകളിലായി ബംബ്രാണയിലും പിന്നീട് വാടക വീട്ടിലും എത്തി അന്വേഷിക്കുകയും ചെയ്തിരുന്നു. സ്വർണ്ണമായി ബന്ധപ്പെട്ടു വിവരങ്ങൾ ലഭിച്ചതോടെ പൊലീസും കനത്ത ജാഗ്രതയിലാണ്. ഒരുപക്ഷേ യുവാവിനെ തട്ടിക്കൊണ്ടുപോകാനും അപായപ്പെടുത്താൻ സാധ്യത നിലനിൽക്കുന്നതിനാൽ എത്രയും പെട്ടെന്ന് യുവാക്കളെയും സംഘങ്ങളെയും പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്.

അതേസമയം യുവാവിനെ കാണാതായ സംഭവത്തിൽ ബന്ധുക്കളോ വീട്ടുകാരോ ഇതുവരെ പൊലീസിൽ പരാതി നൽകാത്തത് സംശയം ഇവരിലേക്കും നീളുകയാണ്. യുവാവ് എവിടെയാണെന്നും സ്വർണം എന്ത് ചെയ്തു എന്നും ഇവർക്ക് കൃത്യമായി അറിയാം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പൊലീസിൽ പരാതി നൽകിയാൽ സ്വർണം നഷ്ടമാകുമെന്ന് ഭയമാണ് കള്ളക്കടത്ത് സംഘങ്ങൾക്കും കുടുംബങ്ങൾക്കും ഉള്ളത്.