- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ സ്വർണ്ണത്തിനും വമ്പൻ ഡിമാൻഡ്; സ്വർണം കൊടുക്കുന്നുണ്ടെങ്കിൽ കള്ളപ്പണക്കാർ ഇരട്ടി പണം തരും; കള്ളപ്പണം ഇല്ലാത്തവർക്ക് ബാങ്കിൽ കൊടുത്ത് മാറിയെടുക്കുകയും ചെയ്യാം; കള്ളപ്പണം വെളുപ്പിക്കാൻ സ്വർണം കാരണമാകുന്നത് ഇങ്ങനെ
കൊച്ചി: നോട്ട് അസാധുവാക്കിയതോടെ കള്ളപ്പണക്കാർ സ്വർണത്തിന് പിന്നാലെയെന്ന് സൂചന. ജൂലറികളിൽ ആദായ നികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കിയതോടെ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. പവന് 30,000 രൂപവരെ നൽകി സ്വർണം വാങ്ങാൻ കള്ളപ്പണക്കാർ തയ്യാറായിരുന്നു. ഒരു പവന് 8,000 രൂപയോളം അധികം കിട്ടുന്നതിനാൽ ജൂവലറിക്കാർക്കും താത്പര്യമുണ്ട്. ഇതിനിടെയാണ് ആദായ നികുതി വകുപ്പ് പരിശോധന കർശനമാക്കുന്നത്. ഇതോടെ വീടുകളിലുള്ള പഴയ സ്വർണം വാങ്ങാനുള്ള തന്ത്രം ഒരുക്കി. പട്ടണത്തിലും മലയോരങ്ങളിലുമുള്ള ചെറുകിട ജൂവലറികൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ സ്വർണവില്പന. ഒന്നും രണ്ടും പവനിൽ തുടങ്ങി 25 പവൻവരെ ചിലർ വാങ്ങുന്നുണ്ട്. പണം കടയുടമയുടെ വീട്ടിലോ മറ്റേതെങ്കിലും കേന്ദ്രത്തിലോ എത്തിച്ച് രഹസ്യമായാണ് ഇടപാടുകൾ. ചില ഇടപാടുകളിൽ ഇടനിലക്കാരാണ് മുഴുവൻ ഇടപാടുകളും നിയന്ത്രിക്കുന്നത്. അതുകൊണ്ട് വില്പനക്കാർക്കും കള്ളപ്പണക്കാർ ആരെന്ന് അറിയാനാകില്ല. വീട്ടിലുള്ള സ്വർണാഭരണങ്ങൾക്ക് മോഹവില നൽകിയാണ് വാങ്ങുന്നത്. രണ്ടും മൂന്നും പവന്റെ മാലയോ മറ്റേതെങ്കിലും ആഭര
കൊച്ചി: നോട്ട് അസാധുവാക്കിയതോടെ കള്ളപ്പണക്കാർ സ്വർണത്തിന് പിന്നാലെയെന്ന് സൂചന. ജൂലറികളിൽ ആദായ നികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കിയതോടെ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്.
പവന് 30,000 രൂപവരെ നൽകി സ്വർണം വാങ്ങാൻ കള്ളപ്പണക്കാർ തയ്യാറായിരുന്നു. ഒരു പവന് 8,000 രൂപയോളം അധികം കിട്ടുന്നതിനാൽ ജൂവലറിക്കാർക്കും താത്പര്യമുണ്ട്. ഇതിനിടെയാണ് ആദായ നികുതി വകുപ്പ് പരിശോധന കർശനമാക്കുന്നത്. ഇതോടെ വീടുകളിലുള്ള പഴയ സ്വർണം വാങ്ങാനുള്ള തന്ത്രം ഒരുക്കി. പട്ടണത്തിലും മലയോരങ്ങളിലുമുള്ള ചെറുകിട ജൂവലറികൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ സ്വർണവില്പന.
ഒന്നും രണ്ടും പവനിൽ തുടങ്ങി 25 പവൻവരെ ചിലർ വാങ്ങുന്നുണ്ട്. പണം കടയുടമയുടെ വീട്ടിലോ മറ്റേതെങ്കിലും കേന്ദ്രത്തിലോ എത്തിച്ച് രഹസ്യമായാണ് ഇടപാടുകൾ. ചില ഇടപാടുകളിൽ ഇടനിലക്കാരാണ് മുഴുവൻ ഇടപാടുകളും നിയന്ത്രിക്കുന്നത്. അതുകൊണ്ട് വില്പനക്കാർക്കും കള്ളപ്പണക്കാർ ആരെന്ന് അറിയാനാകില്ല.
വീട്ടിലുള്ള സ്വർണാഭരണങ്ങൾക്ക് മോഹവില നൽകിയാണ് വാങ്ങുന്നത്. രണ്ടും മൂന്നും പവന്റെ മാലയോ മറ്റേതെങ്കിലും ആഭരണമോ ഉണ്ടെങ്കിൽ അതിന് മൊത്തമായി ഒരുവില നിശ്ചയിക്കും. സ്വർണത്തിന് പകരം വാങ്ങിയ 1000, 500 നോട്ടുകൾ, കുടുംബത്തിലെ അംഗങ്ങൾ വെവ്വേറെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്‌ക്കേണ്ടവരുമായി കരാറിലെത്തുന്നതാണ് കള്ളപ്പണക്കാരുടെ മറ്റൊരു വഴി.