- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂവലറികൾ അടക്കും വരെ പ്രഖ്യാപനം വൈകിപ്പിച്ചിട്ടും സ്വർണ്ണക്കട മുതലാളിമാർ കള്ളപ്പണ്ണത്തിന്റെ വാഹകരായി മാറി; നോട്ട് പിൻവലിച്ച ദിവസം കടയടയ്ക്കാതെ നിരവധി ജൂലറികൾ; അടച്ച കടകളിൽ പോലും പത്തിരട്ടി വിൽപ്പന; കള്ളപ്പണം സ്വർണ്ണമായി മാറിയതിനെ കുറിച്ച് അന്വേഷിച്ച് കസ്റ്റംസ്
കൊച്ചി: നോട്ടുകൾ അസാധുവാക്കിയ ദിവസം കേരളത്തിൽ സ്വർണ്ണക്കച്ചവടം പൊടിപൊടിച്ചു. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. അതിന് ശേഷം കോടികളുടെ സ്വർണ്ണക്കച്ചവടം കേരളത്തിൽ നടന്നു. കോഴിക്കോട്ടും കൊച്ചിയടക്കവുമുള്ള നഗരങ്ങളിലെ ജൂവലറികളിൽ അസാധാരണ വില്പന നടന്നത് കസ്റ്റംസ് അന്വേഷിക്കുന്നു. ദിവസേന അഞ്ചുകിലോയിൽ താഴെമാത്രം സ്വർണാഭരണങ്ങൾ വില്പന നടത്തിയിരുന്ന ചില ജൂവലറികളിൽ 40 കിലോയിലധികം വിറ്റഴിച്ചതായാണ് രേഖകൾ. കസ്റ്റംസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായനികുതിവകുപ്പും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ തന്നെ കള്ളപ്പണവും കുഴൽപ്പണവുമെല്ലാം സ്വർണ്ണമായി മാറ്റി വമ്പന്മാർ സ്വത്ത് സംരക്ഷിച്ചുവെന്നാണ് വിലയിരുത്തൽ. ഈ സമയത്ത് പല ജൂലറികളും പവന് കൂടതൽ വില ഇയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി എട്ടുമണിക്ക് 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനുപിന്നാലെ ജൂവലറികളിൽ സാധാരണ ദിവസത്തേക്കാൾ പത്തിരട്ടിവരെ വില്പന നടന്നതായാണ് കണ്ടെത്തൽ. അടച്ച
കൊച്ചി: നോട്ടുകൾ അസാധുവാക്കിയ ദിവസം കേരളത്തിൽ സ്വർണ്ണക്കച്ചവടം പൊടിപൊടിച്ചു. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. അതിന് ശേഷം കോടികളുടെ സ്വർണ്ണക്കച്ചവടം കേരളത്തിൽ നടന്നു. കോഴിക്കോട്ടും കൊച്ചിയടക്കവുമുള്ള നഗരങ്ങളിലെ ജൂവലറികളിൽ അസാധാരണ വില്പന നടന്നത് കസ്റ്റംസ് അന്വേഷിക്കുന്നു.
ദിവസേന അഞ്ചുകിലോയിൽ താഴെമാത്രം സ്വർണാഭരണങ്ങൾ വില്പന നടത്തിയിരുന്ന ചില ജൂവലറികളിൽ 40 കിലോയിലധികം വിറ്റഴിച്ചതായാണ് രേഖകൾ. കസ്റ്റംസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായനികുതിവകുപ്പും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ തന്നെ കള്ളപ്പണവും കുഴൽപ്പണവുമെല്ലാം സ്വർണ്ണമായി മാറ്റി വമ്പന്മാർ സ്വത്ത് സംരക്ഷിച്ചുവെന്നാണ് വിലയിരുത്തൽ. ഈ സമയത്ത് പല ജൂലറികളും പവന് കൂടതൽ വില ഇയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
രാത്രി എട്ടുമണിക്ക് 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനുപിന്നാലെ ജൂവലറികളിൽ സാധാരണ ദിവസത്തേക്കാൾ പത്തിരട്ടിവരെ വില്പന നടന്നതായാണ് കണ്ടെത്തൽ. അടച്ചവ തുറന്നുപ്രവർത്തിച്ചു. ചിലത് പിറ്റേന്ന് പുലർച്ചെവരെ പ്രവർത്തിച്ചു. എന്തിായിരുന്നു ഇതെന്നാണ് പരിശോധന. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് നഗരങ്ങളിലടക്കമുള്ള ജൂവലറികളെക്കുറിച്ചാണ് അന്വേഷണം. കൊച്ചിയിൽ 15 ജൂവലറികളിൽ അന്വേഷണസംഘം വില്പനരേഖകൾ പരിശോധിച്ചു. നോട്ട് നിരോധനത്തിന് തലേന്നത്തെയും പിറ്റേന്നത്തെയും വില്പനരജിസ്റ്ററുകളും സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് കള്ളക്കളികൾ കണ്ടെത്താനാണ് നീക്കം.
നോട്ടുകൾ അസാധുവാക്കിയതിനുപിന്നാലെ നടന്ന സ്വർണാഭരണ വില്പനയിലൂടെ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സാഹചര്യം മുതലാക്കി ജൂവലറികൾ കണക്കിൽപ്പെടാത്ത സ്വർണം വിറ്റഴിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. എല്ലാ സ്വർണ്ണക്കടകളോടും വിൽപ്പനയുടെ വിശദാംശങ്ങൾ കസ്റ്റംസ് തിരിക്കും. കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന സ്വർണ്ണക്കടകൾക്കെതിരെ നടപടിയെടുക്കുമെന്നാണ് ലഭിക്കുന്ന വിരവം. ജുലറികളിലെ സിസിടിവി ദൃശ്യങ്ങൾ ഇക്കാര്യത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
സ്വർണം ഉപയോഗിക്കുന്നതിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കേരളത്തിൽ ഏറ്റവും അധികം നിഷ്‌ക്രിയ ആസ്തിയായിട്ടുള്ളത് സ്വർണം തന്നെയാണ്. ഒരു വീട്ടിൽ ഒരു തരിപൊന്നെങ്കിലും ഉണ്ടാകുമെന്നത് തീർച്ചയുള്ള കാര്യമാണ്. ഈ സ്വർണഭ്രമം മുതലെടുത്ത് തന്നെ കേരളത്തിലെ ജുവലറികളും മറ്റും വലിയ കബളിപ്പിക്കലാണു നടത്തുന്നത്.
സ്വർണം സുരക്ഷിതമാക്കി വയ്ക്കാനുള്ള തത്രപ്പാടു കണക്കിലെടുത്തു നിക്ഷേപം എന്ന നിലയിലാണു പലരും ഇതുപയോഗിക്കുന്നത്. ഈ സാഹചര്യമാണു ജുവലറി ഉടമകൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാർഗമായി കാണുന്നതും.