ശീതയുദ്ധ സമയത്ത് ജർമനി സോവിയറ്റ് യൂണിയനെ പേടിച്ച് വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന വൻ സ്വർണനിക്ഷേപങ്ങൾ തിരിച്ച് കൊണ്ടു വരുന്ന തിരക്കിലാണിപ്പോൾ. ഇതിന്റെ ഭാഗമായി പാരീസിൽ നിന്നും ജർമനി 105 ടൺ സ്വർണം തിരിച്ച് കൊണ്ടു വന്നിരുന്നു. ഇപ്പോഴിതാ അമേരിക്കയിലുണ്ടായിരുന്ന 300 മെട്രിക് ടൺ സർണവും ജർമനി തിരിച്ച് നാട്ടിലേക്കെത്തികുകയാണ്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ഫെഡറൽ റിസർവിൽ നിന്നും തങ്ങൾ 111 ടൺ സ്വർണം തിരിച്ച് കൊണ്ടു വരുന്നത് കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയാക്കിയിരുന്നുവെന്നും ബാക്കിയുള്ള 300 ടൺ ഉടനെത്തിക്കുമെന്നും ജർമൻ സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ജർമനിക്ക് 1950കളിലും 1960കളിലുമുണ്ടായിരുന്ന വ്യാപാര സമൃദ്ധിയിൽ നിന്നാണ് ഈ സ്വർണ സമ്പാദ്യം അന്ന് സമാഹരിച്ചിരുന്നത്.എന്നാൽ ശീതയുദ്ധകാലത്ത് ഇവ സോവിയറ്റ് യൂണിയൻ കവർന്നെടുക്കുമെന്ന ഭയത്താൽ ഇത് അമേരിക്കയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഈ സ്വർണം പിന്നീട് അവിടെ നിന്നും തിരിച്ചെടുത്തിരുന്നില്ല.

2013ൽ ജർമനി ന്യൂയോർക്കിൽ നിന്നും 300 ടൺ സ്വർണവും പാരീസിൽ നിന്നും 374 ടൺ സ്വർണവും തിരിച്ച് കൊണ്ട് വന്നിരുന്നു. ഇപ്പോഴു പാരീസിൽ ജർമനിയുടെ 91 ടൺ സ്വർണം അവശേഷിക്കുന്നുണ്ട്. ഇതും കൂടി ഈ വർഷം തിരിച്ച് കൊണ്ടു വരുമെന്നും ജർമനി പറയുന്നു. ഇത്തരത്തിൽ സ്വർണംകൊണ്ടു വരൽ പൂർത്തിയാകുന്നതോടെ ജർമനിയിലെ 3378 ടൺ റിസർവ് ഗോൾഡിൽ പകുതിയും ഫ്രാങ്ക്ഫർട്ടിലെത്തും. ബാക്കിയുള്ളവര ന്യൂയോർക്കിലും ലണ്ടനിലുമാണുള്ളത്. ഇത്തരത്തിൽ സ്വർണം തിരിച്ച് കൊണ്ടു വരുന്നതിന് യാതൊരു വിധത്തിലുമുള്ള തടസങ്ങളും നനേരിടേണ്ടി വന്നിരുന്നില്ലെന്നാണ് ജർമനിയുടെ സെൻട്രൽ ബാങ്കായ ബുൻഡെസ്ബാങ്കിന്റെ ബോർഡ് മെമ്പറായ കാൾ ലുഡ് വിഗ് തിയ്ലെ പറയുന്നത്. ഇനി ഇതിൽ കൂടുൽ സ്വർണം അമേരിക്കയിൽ നിന്നും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പ്രസിഡന്റായത് ഇതിനെ ബാധിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

തങ്ങൾക്ക് ഫെഡറൽ റിസർവുമായി നല്ല വിശ്വാസത്തിലധിഷ്ഠിതമായ ബന്ധമാണുള്ളതെന്നും കാൾ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ 31ന് ന്യൂയോർക്കിൽ ജർമനിയുടെ 1236 ടൺ സ്വർണമായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തിന്റെ മൊത്തം സ്വർണത്തിന്റെ 36.6 ശതമാനമായിരുന്നു ഇത്. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ 432 ടണ്ണാണുള്ളത്. ഇത് ജർമനിയുടെ മൊത്തം സ്വർണത്തിന്റെ 12.8 ശതമാനമാണ്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ തങ്ങളുടെ സ്വർണം പിടിച്ചെടുക്കുമെന്ന് ഭയന്ന് പടിഞ്ഞാറൻ ജർമനി തങ്ങളുടെ മിക്ക സ്വർണവും വിദേശരാജ്യങ്ങളിലെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുകയായിരുന്നു. 1998നും 2001നും ഇടയിൽ ജർമനിയുടെ സെൻട്രൽ ബാങ്ക് 850 ടൺ സ്വർണം ലണ്ടനിൽ നിന്നും തിരിച്ചെടുത്തിരുന്നു. സ്വർണം എത്തരത്തിലാണ് ജർമനിലേക്ക് കൊണ്ടു വന്നതെന്നതിന്റെ വിശദാംശങ്ങൾ സെൻട്രൽ ബാങ്ക് പുറത്ത് വിട്ടിട്ടില്ല. 2020 ഓടെ തങ്ങളുടെ മുഴുവൻ സ്വർണവുംനാട്ടിലെത്തിക്കാനാണ് ജർമനി ഒരുങ്ങുന്നത്.