- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ പണം നൽകി വാങ്ങിയാൽ ടിഡിഎസ്; ഉറവിടത്തിൽ നിന്നുള്ള നികുതി പിരിക്കലിനുള്ള പരിധി കുറച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ പണം നൽകി വാങ്ങിയാൽ ഏപ്രിൽ ഒന്നുമുതൽ ഒരു ശതമാനം ടി.ഡി .എസ് നൽകേണ്ടിവരും. നിലവിൽ അഞ്ച് ലക്ഷം രൂപയായിരുന്നു ഉറവിടത്തിൽ നിന്നുള്ള നികുതി പിരിക്കലിനുള്ള പരിധി. ഇതാണ് രണ്ട് ലക്ഷമായി കുറയ്ക്കുന്നത്. ധനകാര്യ ബിൽ 2017 പാസ്സാകുന്നതോടെ ആഭരണങ്ങളും ഒരു ശതമാനം ടി.ഡി.എസ്. നൽകേണ്ട സാധനങ്ങളുടെ പട്ടികയിലാകും. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ ഇടപാടുകൾ കറൻസിയിലൂടെ നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതിന് 2017-'18-ലെ ബജറ്റിൽ നിർദേശമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭരണങ്ങളുടെ നിലവിലുള്ള 5 ലക്ഷം എന്ന പരിധി രണ്ട് ലക്ഷമാക്കാൻ ബില്ലിൽ ഉദ്ദേശിക്കുന്നത്. രണ്ടുലക്ഷം രൂപയ്ക്കുമേൽ വിലയുള്ള സാധനങ്ങൾ പണം നൽകി വാങ്ങുമ്പോൾ ഒരു ശതമാനം ടി.ഡി.എസ്. ഏർപ്പെടുത്തുന്നതിന് ആദായനികുതി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ പരിധിയിൽ ആഭരണങ്ങളും ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി: രണ്ട് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ പണം നൽകി വാങ്ങിയാൽ ഏപ്രിൽ ഒന്നുമുതൽ ഒരു ശതമാനം ടി.ഡി .എസ് നൽകേണ്ടിവരും. നിലവിൽ അഞ്ച് ലക്ഷം രൂപയായിരുന്നു ഉറവിടത്തിൽ നിന്നുള്ള നികുതി പിരിക്കലിനുള്ള പരിധി. ഇതാണ് രണ്ട് ലക്ഷമായി കുറയ്ക്കുന്നത്.
ധനകാര്യ ബിൽ 2017 പാസ്സാകുന്നതോടെ ആഭരണങ്ങളും ഒരു ശതമാനം ടി.ഡി.എസ്. നൽകേണ്ട സാധനങ്ങളുടെ പട്ടികയിലാകും. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ ഇടപാടുകൾ കറൻസിയിലൂടെ നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതിന് 2017-'18-ലെ ബജറ്റിൽ നിർദേശമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭരണങ്ങളുടെ നിലവിലുള്ള 5 ലക്ഷം എന്ന പരിധി രണ്ട് ലക്ഷമാക്കാൻ ബില്ലിൽ ഉദ്ദേശിക്കുന്നത്.
രണ്ടുലക്ഷം രൂപയ്ക്കുമേൽ വിലയുള്ള സാധനങ്ങൾ പണം നൽകി വാങ്ങുമ്പോൾ ഒരു ശതമാനം ടി.ഡി.എസ്. ഏർപ്പെടുത്തുന്നതിന് ആദായനികുതി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ പരിധിയിൽ ആഭരണങ്ങളും ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.