- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗോൾഡ് ട്രോഫി ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: ജൂലൈ 18-ന് ശനിയാഴ്ച ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഗാർഡൻ സിറ്റി ബാഡ്മിന്റൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഗോൾഡ് ട്രോഫി ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ടൗൺ ഓഫ് ഹെംസ്റ്റഡ് കൗൺസിൽമാൻ എഡ്വേർഡ് എ. ആംബ്രസിനോ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വടക്കേ അമേരിക്കയിലെ പ്രശസ്തരായ പല താരങ
ന്യൂയോർക്ക്: ജൂലൈ 18-ന് ശനിയാഴ്ച ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഗാർഡൻ സിറ്റി ബാഡ്മിന്റൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഗോൾഡ് ട്രോഫി ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ടൗൺ ഓഫ് ഹെംസ്റ്റഡ് കൗൺസിൽമാൻ എഡ്വേർഡ് എ. ആംബ്രസിനോ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
വടക്കേ അമേരിക്കയിലെ പ്രശസ്തരായ പല താരങ്ങളും ടൂർണമെന്റിൽ മാറ്റുരയ്ക്കും. മുപ്പതിൽപ്പരം ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായും വാശിയേറിയ മത്സരങ്ങൾ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
ഒന്നാം സ്ഥാനത്ത് എത്തുന്ന വിജയിക്ക് ഗോൾഡ് ട്രോഫിയും 1000 ഡോളർ ക്യാഷ് അവാർഡും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 500 ഡോളർ ക്യാഷ് അവാർഡും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പ്രകാശ് (516 317 1090), സിബി (516 455 2544), ജയകൃഷ്ണൻ (646 823 8831), ബെന്നറ്റ് (516 732 7127).



