- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര ട്രസ്റ്റ് മേധാവിയുടെ വീട്ടിൽ സ്വർണക്കട്ടികളും മദ്യക്കുപ്പികളും; ഗുജറാത്തിലെ മത പ്രഭാഷക അറസ്റ്റിലായത് അഞ്ചുകോടിയുടെ സ്വർണബിസ്കറ്റ് നികുതിയടയ്ക്കാതെ വാങ്ങിയതിനു പിന്നാലെ; മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തിൽ മദ്യക്കുപ്പി സൂക്ഷിച്ചതിനും സാധ്വി ജയശ്രിക്കെതിരെ കേസ്
ഗാന്ധി നഗർ: അഞ്ച് കോടി രൂപയുടെ സ്വർണ്ണ ബിസ്‌കറ്റുകൾ വാങ്ങിയതിന്റെ കുടിശ്ശിക അടച്ചില്ലെന്ന പരാതിയിൽ അന്വേഷണത്തിന് എത്തിയ പൊലീസിന് മതപ്രഭാഷകയുടെ വീട്ടിൽ കണ്ടെത്താനായത് സ്വർണശേഖരവും മദ്യക്കുപ്പികളും 1.2 കോടിയുടെ പുതിയ 2000 രൂപയുടെ നോട്ടുകളും. ഗുജറാത്തിലെ ബനസംഗാത ജില്ലയിലാണ് സംഭവം. ഒരു ക്ഷേത്ര ട്രസ്റ്റിന്റെ മേധാവിയായ സാധ്വി ജയ്ശ്രീ ഗിരിയെ ഇതേത്തുടർന്ന് പൊലീസ് അറസ്റ്റുചെയ്തു. പ്രദേശത്തെ ഒരു ജൂവലറിയിൽനിന്ന് മുഴുവൻ തുകയും അടയ്ക്കാതെയാണ് 5 കോടിയുടെ സ്വർണ ബിസ്‌ക്കറ്റ് ഇവർ വാങ്ങിയിരുന്നു. കാശ് മുഴുവനും അടയ്ക്കണമെന്ന കടയുടമയുടെ നിരന്തര ആവശ്യത്തെ വകവെക്കാത്തതിനെത്തുടർന്ന് ഉടമ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിന് അന്വേഷണത്തിന് എത്തിയത്. റെയ്ഡിൽ ഇവരുടെ വീട്ടിൽ നിന്ന് പൊലീസ് 80 ലക്ഷം രൂപയുടെ 24 സ്വർണ്ണ കട്ടികളും 1.2 കോടി രൂപയുടെ പുതിയ 2000 രൂപയുടെ നോട്ടുകളും പിടിച്ചെടുത്തു. മദ്യക്കുപ്പികളും ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനമാണ് ഗു
ഗാന്ധി നഗർ: അഞ്ച് കോടി രൂപയുടെ സ്വർണ്ണ ബിസ്‌കറ്റുകൾ വാങ്ങിയതിന്റെ കുടിശ്ശിക അടച്ചില്ലെന്ന പരാതിയിൽ അന്വേഷണത്തിന് എത്തിയ പൊലീസിന് മതപ്രഭാഷകയുടെ വീട്ടിൽ കണ്ടെത്താനായത് സ്വർണശേഖരവും മദ്യക്കുപ്പികളും 1.2 കോടിയുടെ പുതിയ 2000 രൂപയുടെ നോട്ടുകളും. ഗുജറാത്തിലെ ബനസംഗാത ജില്ലയിലാണ് സംഭവം.
ഒരു ക്ഷേത്ര ട്രസ്റ്റിന്റെ മേധാവിയായ സാധ്വി ജയ്ശ്രീ ഗിരിയെ ഇതേത്തുടർന്ന് പൊലീസ് അറസ്റ്റുചെയ്തു. പ്രദേശത്തെ ഒരു ജൂവലറിയിൽനിന്ന് മുഴുവൻ തുകയും അടയ്ക്കാതെയാണ് 5 കോടിയുടെ സ്വർണ ബിസ്‌ക്കറ്റ് ഇവർ വാങ്ങിയിരുന്നു. കാശ് മുഴുവനും അടയ്ക്കണമെന്ന കടയുടമയുടെ നിരന്തര ആവശ്യത്തെ വകവെക്കാത്തതിനെത്തുടർന്ന് ഉടമ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇതേ തുടർന്നാണ് പൊലീസിന് അന്വേഷണത്തിന് എത്തിയത്. റെയ്ഡിൽ ഇവരുടെ വീട്ടിൽ നിന്ന് പൊലീസ് 80 ലക്ഷം രൂപയുടെ 24 സ്വർണ്ണ കട്ടികളും 1.2 കോടി രൂപയുടെ പുതിയ 2000 രൂപയുടെ നോട്ടുകളും പിടിച്ചെടുത്തു. മദ്യക്കുപ്പികളും ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനമാണ് ഗുജറാത്തിൽ ഇവർ മദ്യം സൂക്ഷിച്ചത് വലിയ വിവാദമായിരിക്കുകയാണ്.
മൂന്ന് പേർക്കെതിരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഇതിൽ മുഖ്യപ്രതിയാണ് സാധ്വിയെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നോട്ട് ക്ഷാമത്തിൽ നാട്ടിൽ വലിയ വിമർശനങ്ങൾ കേന്ദ്രസർക്കാരിന്റെ കറൻസി നിരോധനത്തിനെതിരെ ഉയരുമ്പോൾ ഇക്കഴിഞ്ഞ ഡിസംബറിൽ പൊതുവേദിയിൽ പാട്ടുപാടിയ ഗായകർക്ക് നേരെ 2000 രൂപയുടെ നോട്ടുകൾ വിതറുന്ന ഇവരുടെ വീഡിയോ വലിയ വിവാദങ്ങൾക്കിട വച്ചിരുന്നു.
റെയ്ഡിൽ ഇവരുടെ പക്കൽ നിന്ന് ഒരുകോടി 20 ലക്ഷം രൂപയുടെ പുതിയ രണ്ടായിരം നോട്ടുകൾ കണ്ടെടുത്തതോടെ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. ഇവർക്ക് ഇത്രയും നോട്ടുകൾ മാറ്റിയെടുക്കാൻ ആരാണ് സഹായിച്ചതെന്നതിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.