- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൂടാക്കുമ്പോൾ സ്വർണമാവുന്ന മണൽ; നാലു കിലോയ്ക്ക് 50 ലക്ഷം രൂപ; ജൂവലറി ഉടമയെ കബളിപ്പിച്ചയാളെ തേടി പൊലീസ്
പൂണെ: 'ചൂടാക്കിയാൽ സ്വർണമാവുന്ന മണൽ' ജൂവലറി ഉടമയ്ക്കു നൽകി അൻപതു ലക്ഷം രൂപ തട്ടിയ ആളെ തേടി പൊലീസ്. മഹാരാഷ്ട്രയിൽ പൂണെയിലെ ജൂവലറി ഉടമയാണ് തട്ടിപ്പിനിരയായത്. ഒരു വർഷം മുമ്പാണ്, തട്ടിപ്പു നടത്തിയ ആളെ പരിചയപ്പെട്ടതെന്ന് ജൂവലറി ഉടമ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ജൂവലറിയിൽ വന്ന ഇയാൾ ഉടമയുമായി പരിചയത്തിൽ ആവുകയായിരുന്നു. തുടർന്ന് ഇടയ്ക്കിടെ ജൂവലറിയിലും ഉടമയുടെ വീട്ടിലും എത്തി. ക്ഷീരോത്പന്നങ്ങൾ വിപണനം നടത്തുകയാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.
ബംഗാളിൽനിന്നു കൊണ്ടുവന്ന മാന്ത്രിക മണൽ ആണെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ ഉടമയിൽനിന്നു പണം തട്ടിയത്. നാലു കിലോ വരുന്ന ഒരു ചാക്ക് മണൽ ആണ് നൽകിയത്. ചൂടാക്കിയാൽ സ്വർണമായി മാറും എന്നാണ് വിശ്വസിപ്പിച്ചത്. പ്രതിഫലമായി മുപ്പതു ലക്ഷം രൂപ പണമായി നൽകി. ബാക്കി ഇരുപതു ലക്ഷത്തിനു ആഭരണങ്ങളും നൽകിയതായി വ്യാപാരി പറയുന്നു.
വീട്ടിലെത്തി മണൽ ചൂടാക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വഞ്ചനാ, ക്രിമിനൽ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.