- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ നിക്ഷേപ പദ്ധതികളിൽ ചേർന്ന് തട്ടിപ്പിന് ഇരയായി നിരവധിപേർ; വൻകിട ജൂവലറികളിലെ നിക്ഷേപ പദ്ധതികളും ആശങ്കയിൽ; കുടുങ്ങിയവരിൽ അധികവും പ്രവാസികളുടെ ഭാര്യമാർ; തട്ടിപ്പിനിരയായ കൂടുതൽ പേർ തിരൂർ തുഞ്ചത്ത് ജൂവലറിയിൽ പ്രതിഷേധവുമായെത്തി
മലപ്പുറം: കോടികളുടെ സ്വർണ്ണ ഇൻവെസ്റ്റ്‌മെന്റ് തട്ടിപ്പ് നടത്തിയ തിര തിരൂരിലെ തുഞ്ചത്ത് ജൂവലേഴ്‌സിനു മുന്നിൽ ഇന്നും നിക്ഷേപകരുടെയും ഇടപാടുകാരുടെയും പ്രതിഷേധം. തട്ടിപ്പിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തുന്നവരാണ് ഇന്നും ജൂവലറിക്കു മുന്നിൽ തടിച്ചു കൂടിയിരിക്കുന്നത്. മുങ്ങിയ ജൂവലറി ഉടമകൾ ആരും രംഗത്തു വന്നതുമില്ല. അതേസമയം നിക്ഷേപകർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂവലറി ഉടമയായ ജയൻ ബാംഗ്ലൂരിലാണെന്നായിരുന്നു പറഞ്ഞത്. ഇയാൾ അടുത്ത ദിവസം നാട്ടിൽ എത്തുമെന്നും തുടർന്ന് ചർച്ച നടത്തുമെന്നും തിരൂർ എസ്.ഐ അറിയിച്ചു. എന്നാൽ ജൂവലറിക്കു കീഴിൽ നടത്തുന്ന വിവിധ തട്ടിപ്പുകളിൽ വഞ്ചിതരായ കൂടുതൽ പേർ രംഗത്തു വരുന്ന കാഴ്ചയാണിപ്പോൾ. സ്വർണ നിക്ഷേപ പദ്ധതിക്കു പുറമെ സ്വർണാഭരണങ്ങൾ ഈടായി സ്വീകരിച്ച് പണം നൽകുന്ന പദ്ധതിയുമുണ്ട്. കൂടാതെ പണവും സ്വർണാഭരണങ്ങളും നൽകി ബോണസ് തുക നൽമാമെന്ന് ധരിപ്പിച്ചു നിരവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കിയും തട്ടിപ്പു നടന്നിട്ടുണ്ട്. തട്ടിപ്പിനിരയായവരിൽ അധികവും ഗൾഫുകാരുടെ ഭാര്യമാരും വീട്ടമ്മമാര
മലപ്പുറം: കോടികളുടെ സ്വർണ്ണ ഇൻവെസ്റ്റ്‌മെന്റ് തട്ടിപ്പ് നടത്തിയ തിര തിരൂരിലെ തുഞ്ചത്ത് ജൂവലേഴ്‌സിനു മുന്നിൽ ഇന്നും നിക്ഷേപകരുടെയും ഇടപാടുകാരുടെയും പ്രതിഷേധം. തട്ടിപ്പിൽ അകപ്പെട്ട വിവരം അറിഞ്ഞെത്തുന്നവരാണ് ഇന്നും ജൂവലറിക്കു മുന്നിൽ തടിച്ചു കൂടിയിരിക്കുന്നത്. മുങ്ങിയ ജൂവലറി ഉടമകൾ ആരും രംഗത്തു വന്നതുമില്ല. അതേസമയം നിക്ഷേപകർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂവലറി ഉടമയായ ജയൻ ബാംഗ്ലൂരിലാണെന്നായിരുന്നു പറഞ്ഞത്. ഇയാൾ അടുത്ത ദിവസം നാട്ടിൽ എത്തുമെന്നും തുടർന്ന് ചർച്ച നടത്തുമെന്നും തിരൂർ എസ്.ഐ അറിയിച്ചു.
എന്നാൽ ജൂവലറിക്കു കീഴിൽ നടത്തുന്ന വിവിധ തട്ടിപ്പുകളിൽ വഞ്ചിതരായ കൂടുതൽ പേർ രംഗത്തു വരുന്ന കാഴ്ചയാണിപ്പോൾ. സ്വർണ നിക്ഷേപ പദ്ധതിക്കു പുറമെ സ്വർണാഭരണങ്ങൾ ഈടായി സ്വീകരിച്ച് പണം നൽകുന്ന പദ്ധതിയുമുണ്ട്. കൂടാതെ പണവും സ്വർണാഭരണങ്ങളും നൽകി ബോണസ് തുക നൽമാമെന്ന് ധരിപ്പിച്ചു നിരവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കിയും തട്ടിപ്പു നടന്നിട്ടുണ്ട്. തട്ടിപ്പിനിരയായവരിൽ അധികവും ഗൾഫുകാരുടെ ഭാര്യമാരും വീട്ടമ്മമാരുമാണ്.
സ്ത്രീകളടക്കമുള്ള നൂറോളം ഏജന്റുമാരാണ് നിക്ഷേപകരെ വലവീശി പദ്ധതിയുടെ ഭാഗമാക്കുന്നത്. ഓരോ ഏജന്റുമാരും അവരവരുടെ ടാർജറ്റ് പൂർത്തിയാക്കുന്നതിനായി ബന്ധങ്ങളും പരിചയവും മുതലെടുത്ത് ആളുകളെ പദ്ധതിയിൽ ചേർക്കുകയാണ് ചെയ്യുന്നത്. തുഞ്ചത്ത് ജൂവലറിയുടെ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ മറ്റു ജൂവലറികൾ നടത്തുന്ന സമാന നിക്ഷേപ പദ്ധതികളിൽ ചേർന്നവരും ആശങ്കയിലായിരിക്കുകയാണ്.
യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഇത്തരം പദ്ധതികൾ മലബാർ ഭാഗങ്ങളിൽ യഥേഷ്ടമായി നടക്കുന്നുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ വരുമ്പോൾ മുതൽ തിരിച്ചു നൽകാനാവാതെ പദ്ധതി പൊളിയുന്ന അവസ്ഥയാണ്. ബോബി ചെമ്മണ്ണൂർ ജൂവലറി, അവതാർ അടക്കമുള്ള വലിയ ജുവലറികൾ മുതൽ ചെറുകിട സ്വർണ ജുവലറികൾക്കു കീഴിൽ വരെ ഇത്തരം നിക്ഷേപ പദ്ധതികൾ നടക്കുന്നുണ്ട്. ഏജെന്റുമാർക്ക് മത്സരിച്ച് ആനുകൂല്യങ്ങൾ നൽകിയാണ് ജുവലറി മുതലാളിമാർ നിക്ഷേപ പദ്ധതികളിലൂടെ തഴച്ചു വളരുന്നത്.
തിരൂരിലെ തുഞ്ചത്ത് ജൂവലറിക്കും നൂറോളം ഏജന്റുത്താൽ തിരിച്ചെടുക്കുമ്പോൾ അതേ സ്വർണം തന്നെ ലഭിക്കുക. എന്നാൽ ജൂവലറിയിൽ ലോണെടുക്കാൻ വരുന്നവർ നൽകുന്ന സ്വർണം ഉരുക്കി കച്ചവടാവശ്യത്തിലേക്ക് മാറ്റുകയും തിരിച്ചു നൽകുന്ന സമയത്ത് അതേ തൂക്കത്തിൽ പുതിയ സ്വർണം നൽകുകയുമാണ് ചെയ്യുന്നത്. അല്ലെങ്കിൽ ഇങ്ങനെ നൽകാമെന്നാണ് സ്റ്റാമ്പ് പേപ്പറിൽ കരാർ എഴുതിയിട്ടുള്ളത്. എന്നാൽ തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ സ്വർണാഭരണങ്ങൾ നൽകാത്ത സ്ഥിതിയാണുള്ളത്.
പലിശ ഈടാക്കാതെയുള്ള വായ്പാ പദ്ധതികളാണെന്നതിനാലാണ് ബാങ്കുകളെ സമീപിക്കാതെ ജൂവലറിയെ സമീപിച്ച് ഗോൾഡ് ലോൺ എടുത്തതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. പലിശ രഹിത വായ്പയുണ്ടെന്ന് പ്രചരിപ്പിക്കാൻ പ്രത്യേക ഏജന്റുമാർ തന്നെ പ്രവർത്തിച്ചിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതിക്കെല്ലാം പുറമെയാണ് പണിക്കൂലിയില്ലാതെ സ്വർണമെന്ന പദ്ധതി. ഒരു പവൻ ലഭിക്കണമെങ്കിൽ ഏകദേശം 18,000 രൂപ അടച്ചാൽ മതിയെന്നതാണ് കൂടുതൽ ആളുകൾ ഇതിലേക്ക് ആകർശിക്കുന്നത്.
വിവിധ സ്‌കീമുകളുള്ള പദ്ധതിയുടെ ചുരുങ്ങിയ മാസ തവണ 1000 രൂപയാണ്. വിവാഹാവശ്യത്തിനോ മറ്റോ ആണ് അധിക പേരും ഇതിൽ ചേരുന്നത്. വർഷങ്ങൾ കഴിയുമ്പോൾ സ്വർണാഭരണം ലഭിക്കുമെന്ന ആശ്വാസത്തിലായിരുന്നു മിക്ക ആളുകളും ഈ നിക്ഷേപ പദ്ധതിയിൽ ചേർന്നിരുന്നത്. എന്നാൽ മാസ തവണ പൂർത്തീകരിച്ചിട്ടും സ്വർണാഭരണവുമില്ല, പണവുമില്ലാത്ത അവസ്ഥിലാണ് നിക്ഷേപകർ.
പ്രവാസികളായ ഭർത്താക്കന്മാരറിയാതെ നിക്ഷേപ പദ്ധതിയിൽ ചേർന്ന് തട്ടിപ്പിനിരയായ നിരവധി കുടുംബിനികളുമുണ്ട്. ഇതിൽ തട്ടിപ്പിനിരയായ വിവരം പുറത്തു പറയാത്തവരുമുണ്ട്. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ ഇന്നലെ നൂറിലധികം പേർ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. നൂറുകണക്കിന് ഇടപാടുകാർ ഇന്നലെ ജൂവലറിയിലേക്കെത്തിയതോടെയാണ് ഇത്രയും ആളുകൾ തട്ടിപ്പിന് ഇരയായ വിവരം പുറത്തറിയുന്നത്. സ്വർണാഭരണം തിരിച്ചു നൽകാതെ വിവിധ തിയ്യതികൾ നീട്ടി നൽകുകയും ഒടുവിൽ ജൂലൈ 15ന് നിക്ഷേപകരോട് ജൂവലറിയിൽ എത്താൻ എഴുതി നൽകുകയായിരുന്നു.
ഇതോടെ ഇന്നലെ തിരൂർ പാൻബസാറിലെ ജൂവലറിക്കു മുന്നിൽ നിക്ഷേപകർ തടിച്ചു കൂടിയെങ്കിലും ഉടമകളും ഏജന്റുമാരും മുങ്ങുകയായിരുന്നു. ഇതോടെ നൂറു കണക്കിനു നിക്ഷേപകർ പൊലീസിൽ രേഖാ മൂലം പരാതി നൽകി. വിവിധ ശാഖകളുള്ള തുഞ്ചത്ത് ജൂവലറിക്കെതിരെയുള്ള പരാതികൾ ഇനിയും കൂടുമെന്നാണ് അറിയുന്നത്. ഇതുവരെ നൽകാനുള്ള തുക കോടിയിൽ അതികം വരുമെന്നാണ് പൊലീസിന്റെ പ്രഥാമിക വിലയിരുത്തൽ.