- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതെ ആ ചാട്ടം ഇന്ത്യയുടെ ഭാവി താരത്തിലേക്ക്; പതിനെട്ടാം വയസ്സിൽ ലോകചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയ പാലക്കാട്ടുകാരൻ പയ്യൻ ദേശീയ സീനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ ദേശീയ റെക്കോർഡിട്ടു; 19ാംവയസിൽ ശ്രീശങ്കർ ചാടിയത് 8.20മീറ്റർ ദൂരം
കോമൺവെൽത്ത് ഗെയിംസിന്റെ പടിവാതിൽക്കൽ വീണെങ്കിലും ദേശീയ സീനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ സ്വർണത്തോടൊപ്പം ദേശീയ റെക്കോർഡും കൈപിടിയിലൊതുക്കി കേരളത്തിന്റെ സ്വന്തം ശ്രീശങ്കർ. ഒളിമ്പ്യൻ സുരേഷ് ബാബുവിനും യോഹന്നാനും ശേഷം ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയർത്താൻ പറ്റുമെന്ന് ഉറപ്പുള്ള ഒരു അപൂർവ താരപ്പിറവിയാണ് ശ്രീശങ്കറെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമാണ് ഇന്ന് ഭുവനേശ്വറിൽ അരങ്ങേറിയത്. പുരുഷന്മാരുടെ ലോങ്ജമ്പിൽ പ്രായത്തിൽ ഏറെ മുന്നിലുള്ളവരോടു മത്സരിച്ച ശ്രീശങ്കർ കണ്ടെത്തിയത് 8.20മീറ്റർ. ഇതുമതിയായിരുന്നു ദേശീയ റെക്കോർഡു തിരുത്തുന്ന പ്രകടനത്തിന്. 19വയസുള്ള താരം 8മീറ്റർ പിന്നിടുന്നത് ചരിത്രത്തിൽ ആദ്യം. അഞ്ചാം ശ്രമത്തിലായിരുന്നു 8.20 ദൂരം പിന്നിട്ട് ശ്രീശങ്കർ റെക്കോർഡിട്ടത്. ഇതോടെ അങ്കിത് ശർമ്മയുടെ റെക്കോർഡ് പഴങ്കഥയായി. കരിയറിൽ ആദ്യമായാണ് ശ്രീശങ്കർ എട്ട് മീറ്റർ പിന്നിടുന്നത്. മീറ്റിൽ കേരളം ഉറപ്പിക്കുന്ന ആദ്യ സ്വർണം കൂടിയാണിത്.റാഞ്ചിയിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിലെ അണ്ടർ 18 ലോങ്ജമ്പിൽ വെങ്കലം നേടിയാ
കോമൺവെൽത്ത് ഗെയിംസിന്റെ പടിവാതിൽക്കൽ വീണെങ്കിലും ദേശീയ സീനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ സ്വർണത്തോടൊപ്പം ദേശീയ റെക്കോർഡും കൈപിടിയിലൊതുക്കി കേരളത്തിന്റെ സ്വന്തം ശ്രീശങ്കർ. ഒളിമ്പ്യൻ സുരേഷ് ബാബുവിനും യോഹന്നാനും ശേഷം ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയർത്താൻ പറ്റുമെന്ന് ഉറപ്പുള്ള ഒരു അപൂർവ താരപ്പിറവിയാണ് ശ്രീശങ്കറെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമാണ് ഇന്ന് ഭുവനേശ്വറിൽ അരങ്ങേറിയത്. പുരുഷന്മാരുടെ ലോങ്ജമ്പിൽ പ്രായത്തിൽ ഏറെ മുന്നിലുള്ളവരോടു മത്സരിച്ച ശ്രീശങ്കർ കണ്ടെത്തിയത് 8.20മീറ്റർ. ഇതുമതിയായിരുന്നു ദേശീയ റെക്കോർഡു തിരുത്തുന്ന പ്രകടനത്തിന്. 19വയസുള്ള താരം 8മീറ്റർ പിന്നിടുന്നത് ചരിത്രത്തിൽ ആദ്യം.
അഞ്ചാം ശ്രമത്തിലായിരുന്നു 8.20 ദൂരം പിന്നിട്ട് ശ്രീശങ്കർ റെക്കോർഡിട്ടത്. ഇതോടെ അങ്കിത് ശർമ്മയുടെ റെക്കോർഡ് പഴങ്കഥയായി. കരിയറിൽ ആദ്യമായാണ് ശ്രീശങ്കർ എട്ട് മീറ്റർ പിന്നിടുന്നത്. മീറ്റിൽ കേരളം ഉറപ്പിക്കുന്ന ആദ്യ സ്വർണം കൂടിയാണിത്.റാഞ്ചിയിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിലെ അണ്ടർ 18 ലോങ്ജമ്പിൽ വെങ്കലം നേടിയായിരുന്നു എം. ശ്രീശങ്കറിന്റെ തുടക്കം. മുൻ ട്രിപ്പിൾജമ്പ് താരം എസ്. മുരളിയുടെയും അത്ലറ്റ് ബിജിമോളുടെയും മകനായ ശ്രീശങ്കർ അത്‌ലറ്റിക്‌സിലേക്ക് തിരിഞ്ഞത് മെഡിസിൽ പഠിത്തം വേണ്ടാന്നു വച്ച്.
1987-ലെ കൊൽക്കത്ത സാഫ് ഗെയിംസിൽ വെള്ളി നേടിയ മുരളി മകനെ ലോങ്ജമ്പിലേക്കാണ് നയിച്ചത്.ഇടുക്കി രാജാക്കാട് നിന്ന് ഉയർന്നുവന്ന ആദ്യകാല അത്ലറ്റായ ബിജിമോൾ 800 മീറ്ററിലെ ഇന്ത്യൻ താരമായിരുന്നു. ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബിജിമോൾ ഫുഡ് കോർപ്പറേഷനിലും മുരളി റെയിൽവേയിലും ജോലി ചെയ്യുന്നു. മുരളി തന്നെയാണ് ശ്രീശങ്കറിന്റെ പരിശീലകൻ. സഹോദരി ശ്രീപാർവതിയും കായിക രംഗത്തുണ്ട്.
ദേശീയ ജൂനിയർ റെക്കോഡും ജൂനിയർ വിഭാഗത്തിൽ ഏഷ്യയിലും ലോകത്തിലും ഒന്നാം സ്ഥാനത്തേക്ക് ഉയരാനും ശ്രീശങ്കറിനായിട്ടുണ്ട്.എന്തായാലൂം അസാധാരണമായ ഒരു കായിക കുതിപ്പിന് കാതോർത്തിരിക്കുകയാണ് ഇപ്പോൾ കേരളം. ഈ ചെറിയ പ്രായത്തിൽ ഇത്രയധികം നേട്ടം കൊയ്ത മറ്റൊരു അത്‌ലറ്റ് കേരളത്തിൽ ഉണ്ടായിട്ടില്ല. അത്ലറ്റ്റിക്സ് ജീവിതമായി നോമ്പ് നോറ്റു ജീവിക്കുന്ന അപൂർവ കായികതാരം. എംബിബിഎസ പഠനം വരെ വേണ്ടാന്ന് വച്ച് കായിക ജീവിതത്തിനായി മാറ്റി വച്ച ജീവിതം. ഇനി വരാൻ ഇരിക്കുന്നത് ശ്രീശങ്കർ യുഗമാണ് എന്നതാണ് സത്യം. വരുന്ന 14 വർഷക്കാലത്തു മൂന്നു ഏഷ്യൻ ഗെയിംസുകളും മൂന്നു ഒളിമ്പിക്സുകളും ശ്രീശങ്കറെ കാത്തിരിക്കുന്നു.