- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സേലത്ത് വൻസ്വർണ്ണവേട്ട; മിനിലോറിയിൽ കടത്താൻ ശ്രമിച്ച 36 കോടിയുടെ സ്വർണം പിടികൂടി; തെരഞ്ഞെടുപ്പുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് നിന്ന് 36 കോടിയുടെ സ്വർണം പിടികൂടി. മിനിലോറിയിൽ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച 234 കിലോ സ്വർണമാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളൈയിങ് സ്ക്വാഡ് അനധികൃത സ്വർണം പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിനായി കൊണ്ടുപോയതാണോ എന്ന് അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞ ദിവസം ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് 18 ലക്ഷത്തോളം രൂപയും ആറ് കിലോ വെള്ളിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളൈയിങ് സ്ക്വാഡ് പിടികൂടിയിരുന്നു.
Next Story