കൊച്ചി: സ്വർണവില വീണ്ടും കൂടി. ഒരു പവന് 240 രൂപ വർധിച്ച് 21,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 2,670 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ബുധനാഴ്ച പവന് 80 രൂപ വർധിച്ച് 21,120 രൂപയിലത്തെിയിരുന്നു.