തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 120 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോളതലത്തിലെ വിലവർധനവാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1728.15 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോദിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 44,271രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. യുഎസ് ട്രഷറി ആദായത്തിലെ വർധനവും കോവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻതുടങ്ങിയതുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.

വിലയിൽ കുറവുണ്ടായതോടെ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപംവർധിച്ചു. ഫെബ്രുവരിയിൽമാത്രം 491 കോടി രൂപയാണ് ഇടിഎഫിൽ നിക്ഷേപമായെത്തിയത്.