കൊച്ചി: തുടർച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. പവന് 120 രൂപയാണ് വർധിച്ചത്. 35,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 15 രൂപ വർധിച്ച് ഗ്രാം വില 4465 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തിൽ 35040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച എൺപതു രൂപ ഉയർന്ന പവൻ വില പിന്നീടുള്ള ദിവസങ്ങളിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. തുടർന്ന് വില വർധിച്ച സ്വർണവില കഴിഞ്ഞ ദിവസം വീണ്ടും താഴ്ന്നു. തുടർന്ന് ഇന്ന് വീണ്ടും വില വർധിക്കുകയായിരുന്നു.