- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; ഒരു കോടിയോളം വില വരുന്ന സ്വർണം പിടികൂടി; സർണ്ണം കടത്താൻ ശ്രമിച്ചത് മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ച്; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട. വിദേശത്ത് നിന്നും കൊണ്ടു വന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന വ്യക്തിയിൽ നിന്നാണ് 1,998 ഗ്രാം സ്വർണം പിടികൂടിയത്.
മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസാണ് സ്വർണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു.ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാരാണ് പിടിയിലായത്. മൂന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
ശരീരത്തിൽ ഒളിപ്പിച്ചും ടേബിൾഫാൻ ബാറ്ററിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശികളായ അജ്മൽ, മുജീബ് റഹ്മാൻ, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ സ്വർണം കൊണ്ടുവന്നത്.
മറുനാടന് മലയാളി ബ്യൂറോ