തൊടുപുഴ: പകൽ റോഡ് സൈഡിലെ പ്രായമായ സ്ത്രീകളുള്ള വീട് നോക്കി വയ്ക്കും.പിന്നീട് ഹെൽമറ്റ് ധരിച്ച് ആക്ടീവയിൽ വീടിന് പരിസരത്ത് ചുറ്റിക്കറങ്ങും. പുറത്തിറങ്ങിയാൽ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് സ്ഥലം വിടും. കലൂർക്കാട് മേഖലയിൽ നാട്ടുകാർ ഭീതിയിൽ.

കഴിഞ്ഞഏതാനും ദിവസങ്ങൾക്കുള്ളിൽ കല്ലൂർക്കാട് സ്റ്റേഷൻ പരിധിയിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു വയോധിക സ്ത്രീകളുടെ മാല ഇത്തരത്തിൽ കവർച്ചചെയ്യപ്പെട്ടു.തഴുവവംകുന്ന് സ്വദേശി മറിയക്കുട്ടി( 75),വാഴക്കുളം കലൂർ സ്വദേശിനി ലീല (64)എന്നിവരുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നരപവൻ വീതം വരുന്ന മാലകളാണ് ആക്ടീവയിൽ എത്തിയ തസ്‌കരൻ കവർന്നത്.പകൽ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇരുവരുടെയും മാല കവർച്ച ചെയ്യപ്പെട്ടത്.

തസ്‌കരൻ എത്തിയത് ആക്ടീവയിൽ ആണെന്നും കറുത്തഹെൽമറ്റ് ധരിച്ചിരുന്നു എന്നും മാത്രമാണ് ് ഇരുവരുടെയും വിവരണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.സംഭവം സംമ്പന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ട് ഒരാഴ്ചയോളമായെങ്കലും പ്രതിയെക്കുറച്ച് യൈതൊരു സൂചനയും ലഭിച്ചിട്ടില്ലന്നാണ് ലഭ്യമായ വിവരം.

നേരത്തെ പ്രദേശത്ത് തമിഴ്‌നാട് സംഘം നിരവധി വീടുകളിൽ കവർച്ച നടത്തിയിരുന്നു.രാത്രി വീടിന്റെ വാതിൽ മുട്ടും.ഇതുകേട്ട് വാതിൽ തുറക്കുന്ന വീട്ടുകാരെ അടിച്ചുവീഴ്തി വീട് കൊള്ളയടിക്കുകയായിരുന്നു ഇവരുടെ രീതി.മാസങ്ങളോളം നീണ്ടു നിന്ന ഇക്കൂട്ടരുടെ ആക്രമണത്തിൽ വയോധികരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു,.ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും കവർച്ച ചെയ്യപ്പെട്ടിരുന്നു.ഏറെ പണിപ്പെട്ടാണ് പൊലീസ് ഈ കവർച്ച സംഘത്തെ അകത്താക്കിയത്.

ഇതിനുശേഷം പ്രദേശത്ത് കവർച്ച നടക്കുന്നത് ഇതാദ്യമാണ്.വയോധികസ്ത്രീകളെയാണ് കവർച്ചക്കാർ ഉന്നമിട്ടതെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇത് സംമ്പന്ധിച്ച് ജാഗ്രതപാലിക്കാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.മുതിർന്ന സ്ത്രീകളെ ഒറ്റക്ക് പുറത്ത് വിടാതിരിക്കുകയാണ് ഇതിൽ പ്രധാനമെന്നും ഇക്കാര്യത്തിൽ കുടുംമ്പാംഗങ്ങൾ ശ്രദ്ധിക്കണമെന്നുമാണ് പൊലീസിന്റെ പ്രധാന നിർദ്ദേശം.