മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും രണ്ടു പേരിൽ നിന്നായി ഒരു കോടി 42 ലക്ഷം രൂപ വിലവരുന്ന 2948 ഗ്രാം സ്വർണം പിടികൂടി. മാഹി പള്ളുർ സ്വദേശി മുഹമ്മദ് ഷാൻ കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ നിന്നാണ് ചൊവ്വാഴ്‌ച്ച രാവിലെ സ്വർണം പിടികൂടിയത് പരിശോധനയിൽ കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കെ.പി സേതുമാധവൻ, ജ്യോതി ലക്ഷ്മി എന്നിവർ പങ്കെടുത്തു. പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

ഇവരെ പിന്നീട് പൊലിസിന് കൈമാറും.പി ടിയാലായവർ സ്വർണക്കടത്ത് സംഘത്തിൽ കാരിയർമാരാണെന്നാണ് സൂചന. ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവരെ ഉപയോഗിച്ചു സ്വർണക്കടത്ത് നടത്തുന്ന സംഭവങ്ങൾ തുടർച്ചയായി നടന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെടുന്നവരെയാണ് ഇതിനായി ഉപയോഗിക്കുന്നത്.