- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
40 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
ചെന്നൈ: മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. ദുബായിൽനിന്നുള്ള വിമാനത്തിൽ ചെന്നൈയിൽ ഇറങ്ങിയ ഇയാൾ കസ്റ്റംസിന്റെ പരിശോധനയിലാണ് പിടിയിലായത്.
40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് ഇയാളിൽനിന്ന് കണ്ടെടുത്തത്. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
ചെന്നെ വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ ഡിസംബറിൽ 706 ഗ്രാം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ജനുവരിയിൽ മാത്രം ഒമ്പത് കിലോഗ്രാം സ്വർണവും കസ്റ്റംസ് യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
മറുനാടന് ഡെസ്ക്
Next Story