- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറച്ചി വെട്ട് മിഷിൻ എത്തിയത് വിമാനത്തിൽ; സ്വർണ്ണമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയിട്ടും ഡ്യൂട്ടി അടപ്പിച്ച് യന്ത്രം വിട്ടുകൊടുത്തു; മാരുതി വാഹനത്തിൽ കടത്തുകാരൻ പുറത്തെത്തിയപ്പോൾ തടഞ്ഞ് കസ്റ്റംസ്; യന്ത്രം പൊളിച്ചുള്ള പരിശോധനയിൽ കിട്ടിയത് ഒരു കോടിയുടെ സ്വർണം
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർ്ണം പിടിച്ചെടുത്തത്. 2.232 കിലോ സ്വർണ്ണമാണ് പിടിച്ചത്. സ്വർണ്ണവുമായി അറസ്റ്റിലായ ആളുടെ പേര് കസ്റ്റംസ് പുറത്തു വിട്ടിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇറച്ചി വെട്ട് മിഷിനിലാണ് സ്വർണം ഒളിപ്പിച്ചു കടത്തിയത്. ഇതിനകത്ത് സ്വർണ്ണമുണ്ടെന്ന വിവരമാണ് കസ്റ്റംസിന് കിട്ടിയത്. ഇതിന് അനുസരിച്ച് പരിശോധന കർശനമാക്കി. വിവരത്തെ കുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും ഇക്കാര്യം രഹസ്യമാക്കി വച്ചു. കസ്റ്റംസ് ഡ്യൂട്ടി അടച്ച് മിഷിൻ വിട്ടു നൽകി. അങ്ങനെ യന്ത്രം പുറത്തേക്ക് കൊണ്ടു വന്നപ്പോൾ പുറത്തു നിന്ന അന്വേഷകർ യന്ത്രം പരിശോധിച്ചു. ഇതിൽ സ്വർണം കണ്ടെടുക്കുകയായിരുന്നു. യന്ത്രം കൊണ്ടു പോകാനായി എത്തിയ വാഹനവും പിടികൂടി.
കൊച്ചി വിമാനത്താവളത്തിലൂടെ വീണ്ടും സ്വർണ്ണ കടത്ത് സജീവമാണെന്ന സൂചന കസ്റ്റംസിന് ലഭിച്ചിരുന്നു. കാരിയർമാരെ കിട്ടാത്തതു കൊണ്ട് പുതിയ മാർഗ്ഗത്തിൽ സ്വർണം കൊണ്ടു വരാനും തുടങ്ങി. അങ്ങനെയാണ് യന്ത്രത്തിനുള്ളിലെ പരിശോധനയിലേക്ക് അന്വേഷണം എത്തിയത്. കസ്റ്റംസ് ജാഗ്രതയാണ് ഇതിന് കാരണം. രഹസ്യ വിവരം ചോർന്നു പോകാതിരിക്കാനും ജാഗ്രത പുലർത്തി. യന്ത്രം എത്തിച്ചയാളെ കൈയോടെ പിടികൂടാനായിരുന്നു ശ്രമം. ഇതിൽ വിജയിച്ചു.
മറുനാടന് മലയാളി ബ്യൂറോ