- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നും സ്വർണ്ണവേട്ട; യാത്രക്കാരനിൽ നിന്നും 600 ഗ്രാം സ്വർണം പിടികൂടി; രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയും കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ഒരു യാത്രക്കാരനിൽ നിന്ന് 600 ഗ്രാം സ്വർണ്ം പിടികൂടി. ദുബായിയിൽ നിന്നും വന്ന കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. അതേസമയം വയനാട് ബത്തേരിയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടിയോളം രൂപ പിടികൂടി. കർണാടകത്തിൽ നിന്നും ബത്തേരി ഭാഗത്തേക്ക് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 92, 50,000 രൂപയാണ് പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും സുൽത്താൻ ബത്തേരി പൊലീസും സംയുക്തമായി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പണം കൊണ്ടുവന്ന കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ കെ ഹാറൂൺ (47)എന്നിവരെ കസ്റ്റഡിയിലെടുത്തു.
Next Story



