മംഗളൂരു: അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 739 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശിനിയെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തളങ്കര സ്വേദേശിയാണ് യുവതി.

പിടികൂടിയ സ്വർണത്തിന് 36,43,270 രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. ഉരുക്കി പരത്തിയ 24 കാരറ്റ് സ്വർണം ചാരനിറത്തിലുള്ള കടലാസിൽ പൊതിഞ്ഞാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചിരുന്നത്. എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിയാണ് യുവതി.