- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുക്കി പരത്തി രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് 739 ഗ്രാം സ്വർണവുമായി യുവതി മംഗളുരു വിമാനത്താവളത്തിൽ അറസ്റ്റിൽ; കണ്ണൂരിൽ ഒളിച്ചു കടത്താൻ ശ്രമിക്കവേ പിടിച്ചത് 73 ലക്ഷം രൂപയുടെ സ്വർണവും; രണ്ടിടത്തും പിടിയിലായത് കാസർകോട് സ്വദേശികൾ
മംഗളുരു: അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 739 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശിനിയെ മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തളങ്കര സ്വദേശിനിയാണ് അറസ്റ്റിലായത്. പിടികൂടിയ സ്വർണത്തിന് 36,43,270 രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
ഉരുക്കി പരത്തിയ 24 കാരറ്റ് സ്വർണം ചാരനിറത്തിലുള്ള കടലാസിൽ പൊതിഞ്ഞാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഇവർ കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിയായിരുന്നു യുവതി.
അതേ സമയം 75 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് കാസർകോട് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കാസർകോട്ടെ അബ്ദുൽ ഷംറൂദ്, മൊയ്തീൻകുഞ്ഞി എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ എത്തിയ അബ്ദുൽ ഷംറൂദിൽ നിന്ന് 48 ലക്ഷം രൂപ വിലവരുന്ന 782 ഗ്രാം സ്വർണവും അബൂദാബിയിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ മൊയ്തീൻ കുഞ്ഞിയിൽ നിന്ന് 37 ലക്ഷം രൂപ വിലവരുന്ന 768 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. അബ്ദുൽ ഷംറൂദും മൊയ്തീൻകുഞ്ഞിയും പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്