- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വിലസവേ തട്ടിക്കൊണ്ടു പോകൽ കേസുകളും പെരുകുന്നു; കൊടുത്ത വിട്ട സ്വർണം കിട്ടാത്തതിനാൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം; സ്വർണക്കടത്ത് സംഘത്തിലെ ഒരാൾക്കെതിരേ പീഡനത്തിന് കേസെടുത്തു; കേസെടുത്തത് കസ്റ്റഡിയിലുള്ള പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ
കോഴിക്കോട്: ദുബായിൽ നിന്നു കൊണ്ടുവന്ന സ്വർണം തിരിച്ചേൽപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് പേരാമ്പ്രയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘത്തിലുൾപ്പെട്ടവരിൽ ഒരാൾക്കെതിരേ പെരുവണ്ണാമൂഴി പൊലിസ് പീഡനക്കേസ് രജിസ്റ്റർ ചെയതു. പന്തിരിക്കര സൂപ്പിക്കടയിലെ ഇർഷാദി(26)നെ തട്ടിക്കൊണ്ടുപോയ സംഘത്തിലുൾപ്പെട്ട നാസർ സ്വലിഹിനെതിരേയാണ് പൊലിസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലിസിന്റെ കസ്റ്റഡിയിലുള്ള പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മൂന്നാഴ്ച മുൻപാണ് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇതുവരെയും ഇയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പേരാമ്പ്ര എ എസ് പി ടി കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കോഴിക്കോടിന് പുറമെ സമീപ ജില്ലകളായ വയനാട്, മലപ്പുറം ജില്ലകളിലും വിവിധ സംഘങ്ങളായി തിരിഞ്ഞു പൊലിസ് അന്വേഷണം ഊർജിതമാക്കിയിരിക്കായാണ്. കേസിന്റെ പുരോഗതി വിലയിരുത്താൻ ഡി ഐ ജി രാഹുൽ ആർ നായരും റൂറൽ എസ് പി കറുപ്പസ്വാമിയും പൊരുവണ്ണാമൂഴി പൊലിസ് സ്റ്റേഷൻ സന്ദർശിച്ചിരുന്നു.
യുവാവിനെ കണ്ടെത്താൻ മൂന്നുസംഘങ്ങളായി തിരിഞ്ഞ് പൊലീസ് വയനാട്, മലപ്പുറം ജില്ലകളിൽ അന്വേഷണം നടത്തുന്നുണ്ട്. പേരാമ്പ്ര എ.എസ്‌പി. ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡി.ഐ.ജി. രാഹുൽ ആർ. നായർ റൂറൽ എസ്‌പി. കറുപ്പസാമിക്കൊപ്പം പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. അതിനിടെ എത്രയുംപെട്ടെന്ന് മകനെ കണ്ടെത്താനായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ.
വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വർണം മറ്റൊരാൾക്ക് കൈമാറിയതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. സ്വർണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിസന്ദേശം അയച്ച കൊടുവള്ളി സ്വദേശിയായ നാസർ സ്വാലിഹ് എന്നയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഇർഷാദിനെ ക്വട്ടേഷൻ സംഘം കൊണ്ടുപോയതാണെന്നാണ് നാസർ മാതാപിതാക്കളോട് പറഞ്ഞത്. രണ്ടുലക്ഷം നൽകിയാൽ സ്വർണം കൈമാറിയവരിൽനിന്ന് വാങ്ങിയെടുക്കാനും മറ്റൊരു സംഘത്തെ ഏർപ്പാടാക്കാമെന്നും പറഞ്ഞിട്ടുണ്ട്. വാട്‌സാപ്പ് കോളിൽമാത്രമാണ് ഇയാൾ കുടുംബത്തെ ബന്ധപ്പെടുന്നത്. എന്നാൽ, മറ്റൊരാളുടെ ഫോണിൽനിന്ന് ഇർഷാദ് ആദ്യം വിളിച്ചത് വയനാട്ടിൽനിന്നാണെന്നാണ് പൊലീസിനു ലഭിച്ച സൂചന.
മെയ് 13-ന് ഇർഷാദ് നാട്ടിൽ എത്തിയതിനുപിന്നാലെ സ്വർണം ആവശ്യപ്പെട്ട് സൂപ്പിക്കടയിലെ വീട്ടിലെത്തിയിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുത്തുവിട്ട സ്വർണം ലഭിക്കാത്തതിനാൽ ഭർത്താവിനെ ചിലർ വിദേശത്ത് തടഞ്ഞുവെച്ചിരിക്കുകയാണെന്നും പറഞ്ഞാണ് ഇവരെത്തിയിരുന്നത്. തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയവർ പറഞ്ഞതു പ്രകാരമാണ് യുവതി എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇർഷാദ് സ്വർണം നൽകിയതെന്ന് പറയുന്ന സൂപ്പിക്കടയിലെ ഷെമീറിനെ പൊലീസ് കഴിഞ്ഞദിവസം നാടകീയസംഭവങ്ങൾക്കുശേഷം കസ്റ്റഡിയിലെടുത്തിരുന്നു. പിടികൂടുന്നതിനുമുമ്പ് കൈയിൽ മുറിവുണ്ടാക്കിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷെമീറിനെ വൈദ്യപരിശോധനയും നടത്തി. ഷെമീറടക്കം മൂന്നംഗസംഘത്തിനാണ് സ്വർണം വിമാനത്താവളത്തിൽവെച്ച് കൈമാറിയതെന്നാണ് ഇർഷാദിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തിയത്. മെയ് 13-ന് വിദേശത്തുനിന്നെത്തിയ യുവാവ് 23-ന് വീട്ടിൽനിന്ന് വയനാട്ടിലേക്കെന്നുംപറഞ്ഞ് പോയി. ഈ മാസം ആദ്യമാണ് തട്ടിക്കൊണ്ടുപോയതായി വിവരമെത്തുന്നത്.
ഇയാൾ ജീവിച്ചിരിപ്പുണ്ടോ, കൊല്ലപ്പെട്ടോ എന്നൊന്നും അറിയാതെ കുടുംബം കടുത്ത മാനസിക പ്രയാസത്തിലാണ്. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകാൻ ഒരുങ്ങുകായാണ് ഇർഷാദിന്റെ കുടുംബം.
മറുനാടന് മലയാളി ബ്യൂറോ