- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളം വഴി ഒരു മാസത്തിനിടെ കടത്തിയതു കോടിക്കണക്കിനു രൂപയുടെ സ്വർണം; കടത്തു നടക്കുന്നതു ജൂവലറി വ്യാപാര മേഖലകൾ കേന്ദ്രീകരിച്ച്; കസ്റ്റംസും ഇന്റലിജൻസുമെല്ലാം നോക്കുകുത്തി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കഴിഞ്ഞ ഒരുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയതായി പ്രിവന്റീവ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കരിപ്പൂരിൽ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് സ്വർണം വലിയ തോതിൽ കടത്തുന്നതായാണ് നിഗമനം. കഴിഞ്ഞ ദിവസം കരിപ്പൂരിലൂടെ അതിവിദഗ്ദമായി സ്വർണം കടത്താൻ ശ്രമിച്ചയാളെ കോഴിക്കോട് നിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൽ നാസർ (39)നെയാണ് സ്വർണം കടത്തിയതിന് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് പിടിക്കപ്പെടാതെ നിരവധി സ്വർണം കടത്തുന്നതായി സൂചനകൾ ലഭിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസിനെയും കസ്റ്റംസ് ഇന്റലിജൻസിനെയും നോക്കുകുത്തിയാക്കിയായിരുന്നു ഇയാൾ സ്വർണവുമായി എയർപോർട്ട് വിട്ടത്. മൂന്നര കിലോ സ്വർണമാണ് ഇയാൾ അതിവിദഗ്ദമായി മുങ്ങാൻ ശ്രമിക്കുകയായിരുന്നു. നാസറിൽ നിന്നും പിടിച്ചെടുത്ത സ്വർണം ഇന്ത്യൻ വിപണിയിൽ ഒരു കോടിയിൽ അധികം രൂപ വലിവരുന്നതാണ്. ഫാനിന്റെ റീചാർജബി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കഴിഞ്ഞ ഒരുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയതായി പ്രിവന്റീവ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കരിപ്പൂരിൽ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് സ്വർണം വലിയ തോതിൽ കടത്തുന്നതായാണ് നിഗമനം. കഴിഞ്ഞ ദിവസം കരിപ്പൂരിലൂടെ അതിവിദഗ്ദമായി സ്വർണം കടത്താൻ ശ്രമിച്ചയാളെ കോഴിക്കോട് നിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൽ നാസർ (39)നെയാണ് സ്വർണം കടത്തിയതിന് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് പിടിക്കപ്പെടാതെ നിരവധി സ്വർണം കടത്തുന്നതായി സൂചനകൾ ലഭിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസിനെയും കസ്റ്റംസ് ഇന്റലിജൻസിനെയും നോക്കുകുത്തിയാക്കിയായിരുന്നു ഇയാൾ സ്വർണവുമായി എയർപോർട്ട് വിട്ടത്. മൂന്നര കിലോ സ്വർണമാണ് ഇയാൾ അതിവിദഗ്ദമായി മുങ്ങാൻ ശ്രമിക്കുകയായിരുന്നു. നാസറിൽ നിന്നും പിടിച്ചെടുത്ത സ്വർണം ഇന്ത്യൻ വിപണിയിൽ ഒരു കോടിയിൽ അധികം രൂപ വലിവരുന്നതാണ്. ഫാനിന്റെ റീചാർജബിൾ ബാറ്ററിയുടെ സ്ഥാനത്ത് 250 ഗ്രാം വീതമുള്ള 14 സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ചുവെയ്ച്ചായിരുന്നു കടത്ത്.
എന്നാൽ ബാഗേജിനുള്ളിൽ ഒളിപ്പിച്ച സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസിനെയും ഇന്റലിജൻസിനെയും വെട്ടിച്ചായിരുന്നു കടത്തിയിരുന്നത്. തുടർന്ന് ഗ്രീൻ ചാനൽ വഴി പുറത്തു കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കോഴിക്കോട്ട് നിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസ് സംഘത്തിന്റെ പിടിയിൽ ഇയാൾ അകപ്പെടുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പ്രിവന്റീവ് കസ്റ്റംസ് സംഘം എയർപോർട്ടിലെത്തിയത്. വിമാനത്താവളത്തിലെ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് ബഗേജിനുള്ളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്താനായില്ല എന്നതാണ് വസ്തുത.
സ്വർണക്കടത്തിനും പിടിച്ചു പറിക്കും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് നേരത്തെ വെളിപ്പെട്ടിരുന്നു. കരിപ്പൂരിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ നേരത്തെയും നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. വമ്പൻ സ്വർണക്കടത്തുകൾക്ക് കസ്റ്റംസും ഇന്റലിജൻസും മൗനം പാലിക്കുന്നതാണ് ദുരൂഹതകൾ ഉളവാക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി കസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയിട്ടേ ഇല്ലെന്നതും മറ്റൊരു കാര്യമാണ്. അവസാനമായി കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത് മൂന്നു മാസം മുമ്പ് 465 ഗ്രാം സ്വർണം മാത്രമാണ്. നിരവധി കള്ളക്കടത്ത് മാഫിയകൾ സ്വർണക്കടത്ത് ശക്തമാക്കുമെന്ന് കഴിഞ്ഞ മാസം ഇന്റലിജൻസ് വിവരമുണ്ടായിരുന്നെങ്കിലും ഇത് ഗൗനിക്കാത്ത മട്ടിലാണ് ഉദ്യാഗസ്ഥരുള്ളത്.
ജുവലറി വ്യാപാര മേഖലകൾ കേന്ദ്രീകരിച്ചാണ് വൻ സ്വർണക്കടത്ത് നടക്കുന്നത്. ചെറുതും വലുതുമായ സ്വർണക്കടകൾക്ക് ഇതിൽ പങ്കുണ്ടെന്നും വിവരമുണ്ട്. ഇന്നലെ പിടിയിലായ കൊടുവള്ളി സ്വദേശി നാസറും സ്വർണ മാഫിയക്കു വേണ്ടിയാണ് കടത്തിതെന്ന് മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്തിനായി ഇയാളെ വാടകയ്ക്ക് എടുത്തതാണെന്നും ഇരുപതിനായിരം രൂപയും വിമാന ടിക്കറ്റും ഓഫർ നൽകിയാണ് ഇയാളെ സ്വർണം കടത്താൻ നിയോഗിച്ചതെന്നും മൊഴിനൽകിയിട്ടുണ്ട്. മഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കൊടുവള്ളി സ്വദേശി ഹാരിസും മറ്റു ചിലരും ചേർന്നാണ് ഇയാളെ സ്വർണക്കടത്തിന് തെരഞ്ഞെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് കസ്റ്റംസ് കമ്മീഷണർ കെ.എൻ രാഘവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എം.കെ വിജയൻ, സൂപ്രണ്ടുമാരായ സി ഗോകുൽദാസ്, സെ.ജെ തോമസ് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് നാസറിനെ പിടികൂടിയത്. പിടികൂടിയ പ്രതിയെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വരും ആഴ്ചകളിൽ കരിപ്പൂർ വഴി വൻ സ്വർണക്കടത്ത് നടന്നേക്കുമെന്ന സൂചന കസ്റ്റംസ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനും എയർപോർട്ട് കസ്റ്റംസിന് കോഴിക്കോട് കസ്റ്റംസ് കമ്മീഷണറുടെ നിർദേശവുമുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടുകൾക്കു മത്രമായി സ്വർണക്കടത്ത് നടന്നേക്കുമെന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.