- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിലേക്കു സ്വർണം കടത്താൻ ഒത്താശ ചെയ്യുന്ന മലപ്പുറത്തെ മന്ത്രിയാര്? സ്വർണക്കടത്തിനു പിന്നിലെ സൂത്രധാരൻ മന്ത്രിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തൃശൂർ: കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ കള്ളക്കടത്തു നടത്തുന്നതിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറത്തെ മന്ത്രിയെന്നു റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ട് ഇക്കാര്യം ശരിവയ്ക്കുന്നുവെന്നു മംഗളം പത്രമാണു റിപ്പോർട്ടു ചെയ്യുന്നത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കള്ളക്കടത്തു നടത്തുന്ന സംഘത്തിന് മലപ്പുറത്തെ ഒരു മന്ത്രിയുമായി അടുത്
തൃശൂർ: കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ കള്ളക്കടത്തു നടത്തുന്നതിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറത്തെ മന്ത്രിയെന്നു റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ട് ഇക്കാര്യം ശരിവയ്ക്കുന്നുവെന്നു മംഗളം പത്രമാണു റിപ്പോർട്ടു ചെയ്യുന്നത്.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കള്ളക്കടത്തു നടത്തുന്ന സംഘത്തിന് മലപ്പുറത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു മംഗളം പത്രം പറയുന്നത്.
മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിന് ഗൾഫ് നാടുകളിൽനിന്ന് സ്വർണം നാട്ടിലെത്തിക്കാൻ മന്ത്രിയുടെ സ്വാധീനവും എയർപോർട്ട് അഥോറിറ്റിയുടെ ഒത്താശയുമുള്ളതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടു നടന്ന സ്വർണവേട്ടയിൽ 200 കോടി രൂപ സർക്കാർ കണ്ടുകെട്ടിയതായാണ് കണക്ക്.
സ്വർണവേട്ട അപ്രതീക്ഷിതമായി വർധിച്ചതോടെ എയർപോർട്ട് അഥോറിറ്റിയുമായുള്ള ബന്ധം ഉന്നത രാഷ്ട്രീയ ഉടപെടലുകളുടെ സഹായത്തോടെ കള്ളക്കടത്തുസംഘം വളർത്തിയെടുക്കുകയായിരുന്നു. മന്ത്രിക്ക് പുറമെ മലപ്പുറത്തുനിന്നുള്ള ചില എംഎൽഎമാരും സംഘത്തെ പിന്തുണയ്ക്കുന്നതായാണ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലുള്ളതെന്നു മംഗളം പറയുന്നു.
സ്വർണവേട്ടയ്ക്ക് നേതൃത്വം നൽകിയ മലബാറിലെ രണ്ട് എംഎൽഎമാർ കസ്റ്റംസ് ഉദ്യോഗസ്ഥന് എതിരെ നിയമസഭയിൽ രംഗത്തെത്തിയിരുന്നു. 198 തവണ കസ്റ്റംസിന്റെ പ്രത്യേക കാഷ് അവാർഡും 12 തവണ പ്രശസ്തി പത്രവും നേടുകയും 476 കേസുകളിൽനിന്നായി 368 കോടി രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്ത ഉദ്യോഗസ്ഥന് എതിരെ എംഎൽഎമാർ ആരോപണം ഉന്നയിച്ചതിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അന്വേഷണ സംഘം മേലുദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ട്.