- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിവസ്ത്രങ്ങളിലും മലദ്വാരത്തിലും ഷൂസിലുമൊക്കെയായി കടത്ത്; ഗൾഫിൽ നിന്നുള്ള യാത്രക്കാരുടെ തിരക്കിനിടെ വിമാനത്താവളങ്ങളിൽ കർശന പരിശോധന ഉണ്ടാവില്ലെന്ന് വ്യാമോഹം; പിടികൂടുമ്പോൾ തെളിയുന്നത് കെണിയുടെയും പ്രലോഭനങ്ങളുടെയും കഥകൾ; കോടികളുടെ സ്വർണകള്ളക്കടത്ത് പൊടിപൊടിക്കുമ്പോൾ ഇടനിലക്കാർ അകത്തും സൂത്രധാരർ പുറത്തും
കൊച്ചി: ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് സ്വർണക്കടത്തുകാരും സജീവമായിരിക്കുകയാണ്.സ്വർണക്കടത്ത് ഏറെക്കുറെ ഒരുപോലെയാണ് ആണ് താനും. ശരീരത്തിലും തുണികളിലും ഒളിപ്പിച്ച നിലയിലാണ് കടത്ത്. ലും സ്വർണം കടക്കാനുള്ള ശ്രമം ഏറെക്കുറെ ഒരുപോലെയാണ്. ശരീരത്തിലും തുണികളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പ്രാഥമിക പരിശോധനയിൽ യാതൊരു സംശയവും തോന്നാത്ത വിധമുള്ള സ്വർണക്കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് ഇന്റലിജൻസ് കഴിഞ്ഞാഴ്ച നെടുമ്പാശേരിയിൽ കണ്ടെത്തിയത്. അടിവസ്ത്രങ്ങളിലും, മലദ്വാരത്തിലും, ഷൂസിലുമൊക്കെ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താനുള്ള ശ്രമം. കഴിഞ്ഞ ശനിയാഴ്ച രാത്രി ദുബായിയിൽ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് പിടികൂടിയത് 1,140 ഗ്രാം സ്വർണം. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പോളിത്തീൻ കവറിലാക്കി അരയിൽ ചുറ്റിയ നിലയിലായിരുന്നു. സംശയം തോന്നി പിടിച്ചെടുത്ത പാക്കറ്റിനുള്ളിലുള്ളത് സ്വർണമാണെന്ന് വിദ്ഗധ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 15 കിലോ സ്വർണ
കൊച്ചി: ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് സ്വർണക്കടത്തുകാരും സജീവമായിരിക്കുകയാണ്.സ്വർണക്കടത്ത് ഏറെക്കുറെ ഒരുപോലെയാണ് ആണ് താനും. ശരീരത്തിലും തുണികളിലും ഒളിപ്പിച്ച നിലയിലാണ് കടത്ത്.
ലും സ്വർണം കടക്കാനുള്ള ശ്രമം ഏറെക്കുറെ ഒരുപോലെയാണ്. ശരീരത്തിലും തുണികളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
പ്രാഥമിക പരിശോധനയിൽ യാതൊരു സംശയവും തോന്നാത്ത വിധമുള്ള സ്വർണക്കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് ഇന്റലിജൻസ് കഴിഞ്ഞാഴ്ച നെടുമ്പാശേരിയിൽ കണ്ടെത്തിയത്. അടിവസ്ത്രങ്ങളിലും, മലദ്വാരത്തിലും, ഷൂസിലുമൊക്കെ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താനുള്ള ശ്രമം. കഴിഞ്ഞ ശനിയാഴ്ച രാത്രി ദുബായിയിൽ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് പിടികൂടിയത് 1,140 ഗ്രാം സ്വർണം. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പോളിത്തീൻ കവറിലാക്കി അരയിൽ ചുറ്റിയ നിലയിലായിരുന്നു. സംശയം തോന്നി പിടിച്ചെടുത്ത പാക്കറ്റിനുള്ളിലുള്ളത് സ്വർണമാണെന്ന് വിദ്ഗധ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 15 കിലോ സ്വർണം പിടികൂടിയതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തവിധം വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.എന്നാൽ സ്വർണക്കടത്തിന്റെ സൂത്രധാരന്മാർ ഇപ്പോഴും കാണാമറയത്താണ്. പിടിയിലാകുന്നത് ഏറിയപങ്കും ഈ കടത്ത് ലോബിയുടെ കെണിയിലോ പ്രലോഭനങ്ങളിലോ വീഴുന്നവരാണ്.
കടത്തിക്കൊണ്ടു വരുന്ന സ്വർണം പിടിച്ചാൽ, പിഴ ഈടാക്കി ആളെ വിട്ടയയ്ക്കുകയാണ് പതിവ്. സ്വർണം ഖജനാവിലേക്ക് മുതൽ കൂട്ടുകയും ചെയ്യും. കഴിഞ്ഞാഴച നെടുമ്പാശ്ശേരിയിൽ മാത്രം തുടർച്ചയായി പിടിയിലായത് ഏതാണ്ട് മൂന്നു കോടിയോളം രൂപയുടെ സ്വർണ്ണമാണ്.കള്ളക്കടത്തിന് ഇടനിലക്കാരാകാൻ റാക്കറ്റ് ഉപയോഗിക്കുന്നത് ഗൾഫ് നാടുകളിൽ നിസ്സാര വേതനത്തിനു ജോലി ചെയ്യുന്ന മലയാളികളെയാണ്. നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ അനധികൃത സ്വർണ്ണവുമായി വന്ന് പിടിയിലായവരിൽ ഏറെയും ഇത്തരക്കാരാണ്.
നാട്ടിലേക്കൊരു വിമാന ടിക്കറ്റും ചെറിയൊരു പ്രതിഫലവും കാട്ടി പ്രലോഭിപ്പിച്ചാണ് റാക്കറ്റ് ഇവരെ വശത്താക്കുന്നത്.കടത്തിക്കൊണ്ടു പോരുന്ന വസ്തു എന്താണെന്നു പോലും ഇവരിൽ പലർക്കും അറിവുണ്ടാകില്ല. കള്ളനോട്ടുകടത്താനും പ്രയോഗിക്കുന്നത് ഈ രീതി തന്നെ. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോസ്ഥരുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും പരിശോധനയുണ്ടാവില്ലെന്നുമായിരിക്കും ചിലരെ വിശ്വസിപ്പിക്കുക. പിടിയിലായാലും പിഴയടച്ച് മോചിപ്പിക്കാൻ വിമാനത്താവളത്തിൽ ആളുണ്ടെന്നും ചിലരെ ബോദ്ധ്യപ്പെടുത്തും.
കള്ളക്കടത്ത് വസ്തുവുമായെത്തുന്നവരുടെ പ്രതിഫലത്തുക, വസ്തു ഏറ്റു വാങ്ങാൻ എത്തുന്ന വ്യക്തിയുടെ കൈവശമാകും. ഇടനിലക്കാരൻ പിടിയിലായെന്നു കണ്ടാൽ അയാൾ മുങ്ങുകയും ചെയ്യും.റാക്കറ്റിന്റെ ചതിയിൽ വീഴുന്നവരെ കൂടാതെ, കൈവശം ഏല്പിക്കുന്ന വസ്തു എന്താണെന്ന കൃത്യമായ അറിവോടെ ദൗത്യം നിർവഹിക്കുന്നവരുമുണ്ടെന്നു കസ്റ്റംസ് അധികൃതർ പറയുന്നു.ഇവരും കുറഞ്ഞ വരുമാനത്തിൽ ഗൾഫിൽ ജോലി ചെയ്യുന്നവരാണ്.ഇവർക്കും റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടാവുകയില്ല. ഇങ്ങനെയുള്ള മൂന്നു കേസ്സുകൾ ഏതാനും നാൾ മുമ്പ് നെടുമ്പാശ്ശേരിയിലുണ്ടായി.
എന്നാൽ, സ്വർണ്ണക്കടത്ത് തൊഴിലായി സ്വീകരിച്ചവരുമുണ്ട്. വിദേശികളും മലയാളികളുമുണ്ട്.ഗൾഫ് മോഹവുമായി നടക്കുന്ന യുവാക്കളെ വിസയും ജോലിയും വാഗ്ദാനം ചെയ്ത് കെണിയിൽപ്പെടുത്തുന്ന രീതിയുമുണ്ട്. വിസിറ്റിങ് വിസയിൽ കൊണ്ടു പോകുന്ന ഒരാളെ, നാലഞ്ചു ദിവസം ഗൾഫിൽ താമസിപ്പിച്ച ശേഷം, ഫ്രീ വിസയ്ക്ക് കാലതാമസമുണ്ടെന്നും ശരിയാകുന്ന മുറയ്ക്ക് അറിയിക്കാമെന്നും പറഞ്ഞ് നാട്ടിലേക്ക് തിരിച്ചയയ്ക്കും. കൂടെ, നാട്ടിലെ ഏതെങ്കിലും വ്യക്തിക്ക് കൊടുക്കാൻ ഒരു പാഴ്‌സലുമേൽപിക്കും.
സ്വർണ്ണക്കടത്ത് റാക്കറ്റിലെ ചില പ്രധാനികൾ പിടിയിലായ അവസരത്തിൽ കള്ളക്കടത്തിന് ചെറിയ ഒരിടവേളയിൽ ശമനമുണ്ടായതായിരുന്നു. ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്.കേരളത്തിലെ മറ്റു രണ്ട് വിമാനത്താവളങ്ങളെക്കാൾ കള്ളക്കടത്തുകാർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരിടമായി നെടുമ്പാശ്ശേരി വിമാനത്താവളം മാറിയിട്ടുമുണ്ട്.മറ്റു വിമാനത്താവളങ്ങളെക്കാൾ യാത്രക്കാരുടെ തിരക്ക് കൂടുതൽ നെടുമ്പാശ്ശേരിയിലാണ്. തിരക്കുള്ള സന്ദർഭങ്ങളിൽ പരിശോധന കാര്യക്ഷമമാകില്ല എന്ന കണക്കുകൂട്ടൽ കള്ളക്കടുത്ത് സംഘങ്ങൾക്കുണ്ടാകാമെന്ന് അധികൃതർ സംശയിക്കുന്നു.
വിമാനത്താവളങ്ങൾ വഴി വർധിച്ചുവരുന്ന സ്വർണക്കടത്ത് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക കുറ്റകൃത്യമെന്ന നിലയിലാണ് സ്വർണകള്ളക്കടത്ത് ഇപ്പോൾ അന്വേഷിക്കുന്നത്. കേരളത്തിൽ ഇതിനായി വലിയ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം രാജ്യദ്രോഹത്തിന് ഉപയോഗിക്കുന്നതിനാൽ എൻഐഎ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.