- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങമനാട് ഡോക്ടറുടെ വീട്ടിലെ സ്വർണ്ണക്കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ; തേനി സ്വദേശി ടി.ടി.വി ദിനകരനെ അറസ്റ്റു ചെയ്തത് ചെങ്ങമാനാട് പൊലീസ്
അങ്കമാലി: ചെങ്ങമനാട് ഡോക്ടറുടെ വീട്ടിൽ നിന്നും സ്വർണ്ണവും, പണവും മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തേനി ടി.ടി.വി ദിനകരൻ നഗറിൽ ഭഗവതി (47) യെയാണ് ചെങ്ങമനാട് പൊലീസ് അറസറ്റ് ചെയ്തത്. സംഭവത്തിൽ കൂട്ടുപ്രതികളായ സുന്ദരരാജ്, ജെയ്സൻ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. 2019 ഫെബ്രുവരി 16 ന് ആണ് സംഭവം.
പുത്തൻ തോട്ടിനു സമീപം താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ കയറി വീട്ടമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 57 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും ഒന്നര ലക്ഷം വിലയുടെ ഡയമണ്ട് നെക്ലേസും, എഴുപത്തി ഒമ്പതിനായിരം രൂപയും കവർച്ച നടത്തിയെന്നാണ് കേസ്. സംഭവത്തിനു ശേഷം പ്രതികൾ പലയിടങ്ങളിലായി ഒളിവിലായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഭഗവതിയെ കൊടുങ്ങല്ലൂരിൽ നിന്ന് പിടികൂടിയത്. ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാർ, എസ് ഐ പി.ജെ.കുര്യാക്കോസ്, എ എസ് ഐമാരായ സിനു മോൻ, കെ.യു.ഷൈൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ