- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗേജിനായി കാത്തിരിക്കുമ്പോൾ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരന് വല്ലാത്ത പരിഭ്രമം; പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 367 ഗ്രാം സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത് 17 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂർ: കോവിഡ് മഹാമാരിക്കിടയിലും മലബാർ കേന്ദ്രീകരിച്ച് കള്ളകടത്ത് സ്വർണം ഒഴുകുന്നു. ഇന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീർ ഒതയോത്തിൽ നിന്നാണ് 363 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനായിരുന്നു ഇയാൾ. കസ്റ്റംസിന്റെ സ്വാഭാവിക പരിശോധനകൾ കഴിഞ്ഞു ലഗേജിനായി കാത്തിരിക്കുമ്പോഴാണ് യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. കാലുകൾ ഇടയ്ക്കിടെ വിടർത്തുകയും, ചിരിയിൽ കലർന്ന പരിഭ്രമം മുഖത്ത് പ്രദർശിപ്പിക്കാൻ ശ്രമിച്ചതുമാണ് കസ്റ്റംസിന് സംശയത്തിന് ഇടയാക്കിയത്.
തുടർന്ന് നടന്ന പരിശോധനയിലാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസ, സൂപ്പർടെന്റ്മാരായ വി.പി ബേബി, എൻ.സി പ്രശാന്ത, ജ്യാതി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.